Sunday, October 4, 2026
Homeഇന്ത്യരഹസ്യമായി റെക്കോർഡ് ചെയ്ത ജീവിത പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി പരിഗണിക്കാം; സുപ്രീം കോടതി.

രഹസ്യമായി റെക്കോർഡ് ചെയ്ത ജീവിത പങ്കാളിയുടെ ഫോൺ സംഭാഷണം തെളിവായി പരിഗണിക്കാം; സുപ്രീം കോടതി.

വിവാഹ മോചനക്കേസുകളിൽ പങ്കാളിയുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്തത് തെളിവായി പരിഗണിക്കാമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
ഇത്തരം തെളിവുകൾ സ്വീകരിക്കാനാകില്ലെന്ന പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നടപടി.

ഭാര്യ അറിയാതെ അവരുടെ ഫോൺ സംഭാഷണം രഹസ്യമായി റെക്കോർഡ് ചെയ്യുന്നത് സ്വകാര്യതയുടെ മൗലികാവകാശ ലംഘനമാണെന്നും, അതിനാൽ കുടുംബ കോടതിയിൽ അത് തെളിവായി സ്വീകാര്യമല്ലെന്നും നേരത്തെ പഞ്ചാബ് – ഹരിയാന ഹൈക്കോടതി വിധിച്ചിരുന്നു.

മൗലികാവകാശ ലംഘനത്തിന്റെ പേരിൽ തെളിവ് മാറ്റിനിർത്താനാകില്ലെന്ന് വിധിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.

വിവാഹ മോചനക്കേസുകളിൽ തെളിവ് ശേഖരണവുമായി ബന്ധപ്പെട്ട് നില നിന്നിരുന്ന ആശയക്കുഴപ്പങ്ങൾക്ക് ഈ കോടതി വിധിയോടെ
വിരാമമാകും. വിവാഹമോചന കേസുകളിൽ തെളിവുകൾ അവതരിപ്പിക്കുന്നതിൽ കക്ഷികൾക്ക് കൂടുതൽ സ്വാതന്ത്ര്യം ലഭിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ