ഫിലഡൽഫിയാ: ഫിലഡൽഫിയായിൽ ക്രൈസ്തവ സഭകൾ സംയുക്തമായി ആഗസ്ത് 13 ഞായറാഴ്ച ഇന്ത്യൻ ക്രിസ്ത്യൻ ഡേ ആഘോഷിക്കുന്നു . വൈകിട്ട് അഞ്ചു മണിക്ക് സീറോ മലബാർ കത്തോലിക്കാ പള്ളിയിലാണ് പരിപാടി . സെന്റ് തോമസ് ഇവൻജലിക്കൽ ചർച്ച് ബിഷപ്പ് ഡോ . സി.വി സാമുവൽ , സ്റ്റേറ്റ് റെപ്രസെന്ററ്റീവ് ജറീഡ് സോളമൻ, ഐക്യ രാഷ്ട്രസഭ മുൻ ഐ ടി സെക്രട്ടറി ജോർജ് എബ്രഹാം എന്നിവറാണ് മുഖ്യ പ്രാസംഗികർ.
കേരള സഭകൾക്ക് പുറമെ ഗുജറാത്തി, തെലുങ്ക്, ഹിന്ദി ചർച്ചുകളും ക്വയർ, ഉപകരണ സംഗീതം, ബൈബിൾ റീഡിങ്, സ്കിറ്റ് തുടങ്ങിയ പരിപാടികൾ അവതരിപ്പിക്കും. ഫാദർ എം കെ കുര്യാക്കോസ്, പാസ്റ്റർ പി സി ചാണ്ടി, ബിമൽ ജോൺ, പോൾ വർക്കി തുടങ്ങിയവർ നേതൃത്വം നൽകുന്ന കമ്മിറ്റിയാണ് പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത്.
ഫെല്ലോഷിപ്പ് ഡിന്നർ ഉൾപ്പെട്ടിട്ടുള്ള പരിപാടിയിൽ പ്രവേശനം സൗജന്യമാണ്. സഭാ ഭേദമെന്യേ എല്ലാ ക്രൈസ്തവ വിശ്വാസികളും പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.



