Tuesday, September 22, 2026
Homeകേരളംസംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു

തിരുവനന്തപുരം : സംസ്ഥാനത്തെ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനു എഡിജിപി എച്ച് വെങ്കിടേഷ് ചുമതല കൈമാറി. ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് റവാഡ ചന്ദ്രശേഖർ ചുമതലയേറ്റത്. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് ചുമതല ഏറ്റെടുത്തത് .

കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗമാണ് റവാഡ ചന്ദ്രശേഖറെ പൊലീസ് മേധാവിയാക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തിൻ്റെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വഹിക്കുന്ന പദവിയായ കേന്ദ്ര ക്യാബിനറ്റ് സെക്യൂരിറ്റി ഓഫീസർ സ്ഥാനത്ത് നിന്നും അടിയന്തരമായി റിലീവ് ചെയ്താണ് കേരളത്തിൽ ഇന്ന് പുലർച്ചെ എത്തിയത്.

കേന്ദ്ര ഡെപ്യൂട്ടേഷനിൽ നിന്നും സംസ്ഥാനത്തേക്ക് എത്തുന്ന ആദ്യ പൊലീസ് മേധാവി എന്ന പ്രത്യേകതയും റവാഡയ്ക്കുണ്ട് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ