കോന്നി വനം ഡിവിഷനിലെ കല്ലേലി കടിയാര്‍ മേഖലയില്‍ കുട്ടി കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി .വയര്‍ ഭാഗം കീറി പിളര്‍ന്ന നിലയിലാണ് . കഴിഞ്ഞ ദിവസം കടുവയുടെ മുരളിച്ച ഈ മേഖലയില്‍ കേട്ടിരുന്നു .
കടുവയുടെ സാന്നിധ്യം ഉള്ള മേഖലയാണ് . വനം വകുപ്പ് മേല്‍നടപടികള്‍ സ്വീകരിച്ചു . പോസ്റ്റ് മോര്‍ട്ടം നടത്തിയെങ്കില്‍മാത്രമേ കുട്ടികൊമ്പന് എങ്ങനെ ചരിഞ്ഞൂ എന്ന് അറിയൂ.



