Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി (മോക്‌സ്) കമനീയ പരിപാടികളോടെ യാഥാര്‍ത്ഥ്യമായി | മലയാളിമനസ്സ്
Tuesday, October 27, 2026
Homeഅമേരിക്കമലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി (മോക്‌സ്) കമനീയ പരിപാടികളോടെ യാഥാര്‍ത്ഥ്യമായി

മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി (മോക്‌സ്) കമനീയ പരിപാടികളോടെ യാഥാര്‍ത്ഥ്യമായി

ജോര്‍ജ് പണിക്കര്‍ (പബ്‌ളിസിറ്റി ചെയര്‍)

ഷിക്കാഗോ: ഷിക്കാഗോയിലും പരിസരങ്ങളിലും നിരവധി വര്‍ഷങ്ങളായി താമസിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ സുമനസുകളുടെ മനസിലുദിച്ച ഒരു ആശയം ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നു. സവിശേഷമായ വിവിധ പരിപാടികളോടെ ഷിക്കാഗോ ലാന്‍ഡിലെ ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ അല്‍മായ കൂട്ടായ്മയായ മലങ്കര ഓര്‍ത്തഡോക്‌സ് ക്രിസ്റ്റ്യന്‍ സൊസൈറ്റി ഓഫ് ഷിക്കാഗോ (മോക്‌സ്-എം.ഒ.സി.എസ്) പ്രൗഢഗംഭീരമായ സദസിന്റെ സാന്നിധ്യത്തില്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്യപ്പെട്ടു.

ഔപചാരികമായ ഉദ്ഘാടനം അവിസ്മരണീയമാക്കുന്നതിനുവേണ്ടി ഷിക്കാഗോ ഓക്ക് ബ്രൂക്കിലെ മാരിയറ്റ് ഹോട്ടലിലെ കമനീയമായി അലങ്കരിച്ച സ്റ്റേജില്‍ സംഘടനയുടെ പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പ്, വിശിഷ്ട അതിഥി പ്രശസ്ത എഴുത്തുകാരനായ കോരസണ്‍ വര്‍ഗീസ്, ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച് ഹെഡ് ഓഫ് ചാന്‍സറി വിനോദ് ഗൗതം, കോണ്‍സല്‍ വിനോദ് ഗൗതം, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ ഡോ. ജോസഫ് എബ്രഹാം, സംഘടനയുടെ വൈസ് പ്രസിഡന്റ് എബ്രഹാം വര്‍ക്കി, സെക്രട്ടറി അജിത് ഏലിയാസ്, ട്രഷറര്‍ ഫിലിപ്പ് കുന്നേല്‍ ജോസഫ്, ട്രസ്റ്റി ബോര്‍ഡ് മെമ്പേഴ്‌സ് ആയ ജോര്‍ജ് പണിക്കര്‍, ജിജോ വര്‍ഗീസ്, മനോജ് മാത്യു മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിശിഷ്ട അതിഥികളായി എത്തിയ സഭാ മാനേജിംഗ് കമ്മറ്റി അംഗം ഷാജി വര്‍ഗീസ് (ന്യൂജേഴ്‌സി), സഭാ മാനേജിങ് കമ്മിറ്റി മുന്‍ അംഗമായ ഫിലിപ്പോസ് ഫിലിപ്പ് (ന്യൂയോര്‍ക്ക്), സണ്‍ഡേ സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ അലക്‌സ് അലക്‌സാണ്ടര്‍ (ഡാളസ്), വിമന്‍സ് ഫോറം പ്രസിഡന്റ് മഞ്ജു ബേബി, യൂത്ത് ഫോറം കോ-ഓര്‍ഡിനേറ്റേഴ്‌സ് ആയ ആല്‍വിന്‍ എബ്രഹാം, റെയ്‌നു തോമസ്, സീനിയര്‍ ഫോറം കണ്‍വീനര്‍ കോശി വൈദ്യന്‍, ഡോണേഴ്‌സ് ഗ്രോവ്, ടൗണ്‍ഷിപ്പ് അസ്സെസ്സര്‍ ഗ്രിഗറി ബോള്‍ട്‌സ് എന്നിവരും പരിപാടിയില്‍ സ്‌നേഹ സാന്നിധ്യമറിയിച്ചവരും സദസിനെ മോടിയാക്കി.

ക്രിസ്റ്റീന്‍ ഫിലിപ്പിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. തൊട്ടു പിന്നാലെ ഇന്ത്യയുടെയും അമേരിക്കയുടെയും ദേശീയ ഗാനാലാപനമായിരുന്നു. ജോര്‍ജ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. അദ്ധ്യക്ഷ പ്രസംഗം സംഘടന പ്രസിഡന്റ് ഡോ. ബിനു ഫിലിപ്പ് നിര്‍വഹിച്ചു. തുടര്‍ന്ന് വിശിഷ്ട അതിഥിയായ കോരസണ്‍ വര്‍ഗീസ് ഉദ്ഘാടന പ്രസംഗവും നിലവിളക്ക് കൊളുത്തി ഉദ്ഘാടനവും നിര്‍വഹിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അല്‍മായരുടെ ഇങ്ങനെയുള്ള സംഘടന മുതല്‍ക്കൂട്ടാണെന്നും ലോകത്തിന്റെ എല്ലാ കോണുകളിലും ഇങ്ങനെയുള്ള സംഘടനകള്‍ വളര്‍ന്നു പന്തലിക്കട്ടെ എന്നും കോരസണ്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു.

വൈസ് പ്രസിഡന്റ് എബ്രഹാം വര്‍ക്കിയും ട്രഷറര്‍ ഫിലിപ്പോസ് ജോസഫും ഈ സംഘടനയുടെ ലക്ഷ്യത്തെ പറ്റിയും ഇതുമൂലം സാധാരണക്കാരായ വിശ്വാസികള്‍ക്ക് ലഭിക്കുന്ന പ്രയോജനങ്ങളെ പറ്റിയും വിശദമായി സംസാരിച്ചു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ജോസഫ് എബ്രഹാമും മനോജ് മാത്യുവും ചേര്‍ന്ന് മറ്റു പ്രാസംഗികരെ സദസ്സിന് പരിചയപ്പെടുത്തി. അതിനു ശേഷം ടൗണ്‍ഷിപ്പ് അസ്സെസ്സര്‍ ഗ്രിഗറി ബോള്‍ട്‌സും ഇന്‍ഡ്യന്‍ കോണ്‍സല്‍ പ്രതിനിധി വിനോദ് ഗൗതവും ആശംസകള്‍ അറിയിച്ചു. സഭാ മാനേജിങ്ങ് കമ്മറ്റി അംഗം ഷാജി വര്‍ഗ്ഗീസ്, സഭാ മാനേജിങ്ങ് കമ്മറ്റി മുന്‍ അംഗം ഫിലിപ്പോസ് ഫിലിപ്പ്, സണ്ടേ സ്‌കൂള്‍ മുന്‍ ഡയറക്ടര്‍ അലക്‌സ് അലക്‌സാണ്ടര്‍ എന്നിവരും തങ്ങളുടെ ആശയങ്ങള്‍ ഈ അവസരത്തില്‍ പങ്കു വച്ചു.

മോക്‌സിന്റെ ഉദ്ഘാടന കൂട്ടായ്മ ശ്രദ്ധേയമാക്കുവാന്‍ എത്തിയ വിവിധ സ്‌പോണ്‍സേഴ്‌സിനെ ജിജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ആദരിക്കുകയുണ്ടായി. സെക്രട്ടറി അജിത് ഏലിയാസിന്റെ നന്ദിവാക്കുകളോടെ കലാപരിപാടികള്‍ക്ക് തുടക്കമായി. മാതൃദിനമായതിനാല്‍ പൂക്കള്‍ നല്‍കി എല്ലാ അമ്മമാരെയും ആദ്യം ആദരിച്ചു. ഫാഷന്‍ ഷോ, ഗാനാലാപനങ്ങള്‍, ഡാന്‍സ്, എന്നിങ്ങനെ വര്‍ണാഭമായ കലാവിരുന്നാണ് ഡിന്നറിനോടൊപ്പം നടത്തപ്പെട്ടത്. മണവാളന്‍സ് ഡാന്‍സ് ട്രൂപ്പിന്റെ പരിപാടികളും മറ്റ് കലാപരിപാടികളും മികവുറ്റതായിരുന്നു. ഫലക്ക് അന്‍സാരി എന്ന സ്ഥാപനം സ്‌പോണ്‍സര്‍ ചെയ്ത ഫാഷന്‍ ഷോ പരിപാടികള്‍ക്ക് മാറ്റ് കൂട്ടി.

ഫ്‌ളവേഴ്‌സ് ടി.വി യു.എസ്.എ ആന്റ് മീഡിയ ഐസ് ക്രിയേറ്റീവ് ഹെഡ് ബിജു സക്കറിയ ആയിരുന്നു ഇവന്റ്ഡറക്ടര്‍. മഞ്ജു ബേബി സിബിന്‍ ഫിലിപ്പ,് ബിനില്‍ ഫിലിപ്പ്, ആല്‍ബിന്‍ എബ്രഹാം, റെയ്‌നു തോമസ്, ലിഷ ജോണി, ഡോ. മോനി എബ്രഹാം എന്നിവര്‍ അവതാരകരായി പ്രവര്‍ത്തിച്ചു. വിവിധ കലാപരിപാടികളില്‍ അനേകം പേര്‍ തങ്ങളുടെ കലാമികവ് കാഴ്ചവച്ചു.

ജോര്‍ജ് പണിക്കര്‍ (പബ്‌ളിസിറ്റി ചെയര്‍)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ