Friday, October 9, 2026
Homeഅമേരിക്കഅംഗീകാരങ്ങളുമായി "നീലി" എത്തുന്നു.

അംഗീകാരങ്ങളുമായി “നീലി” എത്തുന്നു.

അയ്മനം സാജൻ PRO

എം.ടി.വാസുദേവൻ നായരുടെ പ്രിയ ശിഷ്യനായ കമലാലയം കുമാർ അവതരിപ്പിക്കുന്ന “നീലി “എന്ന ചിത്രം പൂർത്തിയായി. നന്ദനം മൂവീമേക്കേഴ്സിന്റെ ബാനറിൽ ശശികുമാർ നന്ദനം നിർമ്മിക്കുന്ന ഈ ചിത്രം എഡിറ്റിംഗ്,സംവിധാനം ഗജേന്ദ്രൻ വാവ നിർവഹിക്കുന്നു.

നീലി എന്ന പെൺകുട്ടിയുടെ പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ, നീലി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്, ബാംഗ്ലൂർ സ്വദേശിനിയായ അഖില പ്രഭാകർ ആണ്. ഇബ്രാഹിം കുട്ടി, വഞ്ചിയൂർ പ്രവീൺ കുമാർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുന്ദരിയും, ശുശീലയുമായ പെൺകുട്ടിയായിരുന്നു നീലി. ഒരു മാതൃക നേഴ്സായ നീലി, അപകടത്തിൽ പെട്ട് ഹോസ്പിറ്റലിലെത്തുന്ന രവിശങ്കറുമായി പരിചയത്തിലാകുന്നു. പിന്നീട് അത് പ്രണയത്തിൽ കലാശിക്കുന്നതോടെ, ഓരോ ദുരന്തങ്ങൾ നീലിയെ വേട്ടയാടാൻ തുടങ്ങി. ഒടുവിൽ അവൾ പ്രതികാര ദുർഗയായി മാറുകയായിരുന്നു.

വ്യത്യസ്തമായ കഥാ അവതരണം കാഴ്ചവെച്ച നീലി നിരവധി അംഗീകാരങ്ങൾ നേടിക്കഴിഞ്ഞു. “നീലി” അണിയിച്ചൊരുക്കിയതിന്, സംവിധായകൻ ഗജേന്ദ്രൻ വാവയ്ക്ക് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നു.മലബാർ ഫെസ്റ്റ് 2025 ൽ മികച്ച ചിത്രമായും നീലി തിരഞ്ഞെടുത്തിരുന്നു.

നന്ദനം മൂവി മേക്കേഴ്സിന്റെ ബാനറിൽ ഗിരികുമാർ നന്ദനം നിർമ്മിക്കുന്ന ഈ ചിത്രം, ഗജേന്ദ്രൻ വാവ, എഡിറ്റിംഗ് സംവിധാനം നിർവ്വഹിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം – കമലാലയം കുമാർ, ക്യാമറ – സദൻ ടോപ്, പ്രേംശങ്കർ, ജി.സി, അസോസിയേറ്റ് ഡയറക്ടർ – ശാന്തി പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർ – അനു വിജയാ ശ്രീകുമാർ, കല-ബിനു കെ.ആർ, മേക്കപ്പ് – സന്തോഷ്, പ്രൊഡക്ഷൻ കൺട്രോളർ – ടി.കെ.സജീവ് കുമാർ, സൗണ്ട് റെക്കാർഡിംങ് – കിരൺ, വിശ്വ, സ്റ്റുഡിയോ – ബൻസൺ ക്രീയേഷൻ, പി.ആർ.ഒ – അയ്മനം സാജൻ

ഇബ്രാഹീം കുട്ടി, അഖില പ്രഭാകർ, സനൽ, വഞ്ചിയൂർ പ്രവീൺ കുമാർ, സെലസ്റ്റീൻ മാസ്റ്റർ, സുധൻ രാജ്, സുധീഷ് കാലടി, ശ്രീകുമാർ കൊല്ലം, ശിവദാസ് നെടുമങ്ങാട്, നിപിൻ, ജേക്കബ് ശ്യാം, രതീഷ് കാട്ടാക്കട,സുറുമി സുഹാസ്, ബീന പട്ടം എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ PRO

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ