Saturday, June 27, 2026
Homeഇന്ത്യഇനി എല്ലാം പഴയതുപോലെ, സംഘര്‍ഷത്തിനിടെ അടച്ച 32 വിമാനത്താവളങ്ങള്‍ തുറന്നു; വിമാന സര്‍വീസ് ആരംഭിച്ചു.

ഇനി എല്ലാം പഴയതുപോലെ, സംഘര്‍ഷത്തിനിടെ അടച്ച 32 വിമാനത്താവളങ്ങള്‍ തുറന്നു; വിമാന സര്‍വീസ് ആരംഭിച്ചു.

ന്യൂഡല്‍ഹി: പാകിസ്താനുമായുള്ള സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം അടച്ചിട്ടിരുന്ന ഇന്ത്യയുടെ വടക്ക്, വടക്ക് പടിഞ്ഞാറന്‍ മേഖലകളിലെ 32 വിമാനത്താവളങ്ങള്‍ വീണ്ടും തുറന്നു.ശ്രീനഗര്‍, ചണ്ഡീഗഡ്, അമൃത്‌സർ എന്നിവയുള്‍പ്പെടെയുള്ള ഈ വിമാനത്താവളങ്ങളില്‍ വിമാന സർവീസ്‌ പുനരാരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് മെയ് 15 വരെ വിമാനത്താവളങ്ങള്‍ താത്കാലികമായി അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചത്.

പാകിസ്താനുമായുള്ള സംഘര്‍ഷം ആരംഭിച്ചതിന് പിന്നാലെ ആദ്യം 24 വിമാനത്താവളങ്ങളായിരുന്നു അടച്ചത്. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ അടച്ചിട്ട വിമാനത്താവളങ്ങളുടെ എണ്ണം 32 ആയി ഉയര്‍ന്നു. പഹല്‍ഗ്രാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലും പാക് അധീന കശ്മീരിലും ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായിട്ടായിരുന്നു നടപടികള്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com