Friday, October 9, 2026
Homeകേരളംവനഭൂമി വിട്ടു കിട്ടില്ല :കല്ലേലി അച്ചന്‍കോവില്‍ റോഡ്‌ വികസനം പ്രതിസന്ധിയില്‍

വനഭൂമി വിട്ടു കിട്ടില്ല :കല്ലേലി അച്ചന്‍കോവില്‍ റോഡ്‌ വികസനം പ്രതിസന്ധിയില്‍

അച്ചൻകോവിൽ-കല്ലേലി റോഡ് ആധുനിക നിലവാരത്തിൽ സഞ്ചാര യോഗ്യമാക്കണമെങ്കിൽ 16 ഹെക്ടർ വനഭൂമി വിട്ടുകിട്ടണം.വനഭൂമി വിട്ടുകൊടുക്കുന്നതിന് പകരമായി റവന്യൂഭൂമി നൽകണമെന്നാണ് വ്യവസ്ഥ. 16 ഹെക്ടർ റവന്യൂഭൂമി കണ്ടെത്താൻ കഴിയില്ലെന്ന് റവന്യൂവകുപ്പ് ബന്ധപ്പെട്ട വകുപ്പിനെ അറിയിച്ചു

എണ്‍പത്തി ഒന്‍പതു കിലോമീറ്റര്‍ ദൂരം ഉള്ള പ്ലാപ്പള്ളി, അച്ചൻകോവിൽ റോഡ് സഞ്ചാരയോഗ്യമാക്കാനായി തുകയും വകയിരുത്തിയിട്ടുണ്ട് എങ്കിലും കല്ലേലി മുതല്‍ വനത്തിലൂടെ ഉള്ള റോഡ്‌ വികസനം സംബന്ധിച്ചുള്ള പ്രതിസന്ധി ഉണ്ട് .പിറവന്തൂർ,അരുവാപ്പുലം,കോന്നി,തണ്ണിത്തോട് ,സീതത്തോട്‌ മേഖലയിലൂടെ ആണ് റോഡ് കടന്നുപോകുന്നത്.

കോന്നി കല്ലേലി വനത്തിലൂടെ കടന്നു പോകുന്ന 16 കിലോമീറ്റർ സഞ്ചാര യോഗ്യമാക്കാന്‍ വലിയ പ്രതിസന്ധി നേരിടുന്നു . കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തി വിശേഷാല്‍ അനുമതിയും വേണം .

കല്ലേലി ചെക്ക്‌ പോസ്റ്റ്‌ മുതല്‍ ചേമ്പനരുവി വരെ പല ഭാഗത്തും നിലവിൽ 3.5 മീറ്റർ വീതിമാത്രമേ ഉള്ളൂ. അത് 10 മീറ്ററാക്കി വർധിപ്പിച്ച് കലുങ്കുകൾ പണിതും ടാറിങ് നടത്താനുമായിരുന്നു പദ്ധതി. കൂടുതൽ വനഭൂമി വിട്ടുകിട്ടിയെങ്കിൽമാത്രമേ റോഡ് വികസനം സാധ്യമാകൂ.നിലവിലെ സാഹചര്യത്തില്‍ വന ഭൂമി വിട്ടു കിട്ടാന്‍ സാധ്യത കുറവാണ് . നിലവില്‍ ഉള്ള റോഡ്‌ ടാര്‍ ചെയ്തു എങ്കിലും സഞ്ചര യോഗ്യമാക്കണം എന്നുള്ള ആവശ്യവും പരിഗണിച്ചിട്ടില്ല .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ