Friday, August 28, 2026
Homeകേരളംസംസ്ഥാനത്തു ലഹരിക്കെതിരെ സംയുക്ത റെയ്ഡ്: 13 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്തു ലഹരിക്കെതിരെ സംയുക്ത റെയ്ഡ്: 13 പേര്‍ അറസ്റ്റില്‍

കൊച്ചി: മയക്കുമരുന്നിനെതിരെ നടത്തിയ സംയുക്ത റെയ്ഡില്‍ ഒൻപതു കേസുകളിലായി 13 പ്രതികളെ അറസ്റ്റ് ചെയ്തു. പൊലീസ്, എക്സൈസ്, നാർകോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, കസ്റ്റംസ്, റെയില്‍വേ പൊലീസ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.

31.46 ഗ്രാം എം.ഡി.എം.എയുമായി എസ്.ആർ.എം റോഡിന് സമീപത്തെ ഹോട്ടലില്‍നിന്ന് ഇടുക്കി മറയൂർ ജവഹർ നഗർ പുളിയനിക്കല്‍ വീട്ടില്‍ സുബിൻ (26), പത്തനംതിട്ട നിരണം മാന്നാർ കൂട്ടംപള്ളിയില്‍ ബിജിൻ എബ്രഹാം (21) എന്നിവരെയും പാലാരിവട്ടത്തിന് സമീപത്തെ ലോഡ്ജില്‍ നിന്ന് 1.53 ഗ്രാം എം.ഡി.എം.എയും 1.50 ഗ്രാം കഞ്ചാവുമായി കൊല്ലം മഞ്ഞപ്പാറ കൊന്നുവിള വീട്ടില്‍ റോഷൻ (20), കൊല്ലം ചടയമംഗലം നൗഷാദ് മൻസില്‍ നജ്മല്‍ (24) തുടങ്ങിയവരെയും പിടികൂടി.

നഗരത്തില്‍ ലഹരി ഉപയോഗവും വില്‍പനയും തടയാൻ ലഹരിവസ്തുക്കള്‍ സൂക്ഷിക്കാൻ സാധ്യതയുള്ള സ്ഥലങ്ങള്‍ പ്രത്യേകം കണ്ടെത്തിയാണ് റെയ്ഡ് സംഘടിപ്പിച്ചത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, ഡി.സി.പി അശ്വതി ജിജി, നാർകോട്ടിക് സെല്‍ എ.സി.പി അബ്ദുല്‍ സലാം, കസ്റ്റംസ് കമീഷണർ പത്മാവതി, സൂപ്രണ്ട് വികേഷ് കുമാർ, വി. വിവേക്, എൻ.സി.ബി അസി. ഡയറക്ടർ വേണുഗോപാല്‍. എക്സൈസ് അസി. കമീഷണർ സുധീർ, റെയില്‍വേ പൊലീസ് ഡിവൈ.എസ്.പി ജോർജ് ജോസഫ് എന്നിവർ നേതൃത്വം നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ