Wednesday, September 30, 2026
Homeകേരളംസ്കാനർ എടുക്കാൻ തിരി‌ഞ്ഞപ്പോൾ പഴങ്ങളുമായി മുങ്ങി; റോഡരികിൽ കച്ചവടം നടത്തുന്ന സ്ത്രീയുടെയെ പറ്റിച്ച് പണം തട്ടി...

സ്കാനർ എടുക്കാൻ തിരി‌ഞ്ഞപ്പോൾ പഴങ്ങളുമായി മുങ്ങി; റോഡരികിൽ കച്ചവടം നടത്തുന്ന സ്ത്രീയുടെയെ പറ്റിച്ച് പണം തട്ടി യുവാക്കൾ.

ആലപ്പുഴ: കായംകുളത്ത് റോഡരികിൽ പഴവർഗ്ഗങ്ങൾ വിൽക്കുന്ന തമിഴ്നാട് സ്വദേശിനിയുടെ പണം തട്ടിയതായി പരാതി. ഇവരുടെ അടുത്ത് നിന്ന് 1800 രൂപയുടെ പഴവർഗങ്ങള്‍ വാങ്ങിയ യുവാക്കൾ പണം നൽകാതെ കടന്നു കളയുകയായിരുന്നു കായംകുളം തട്ടാരമ്പലം റോഡിൽ തീർഥംപൊഴിച്ചാലുംമൂടിന് സമീപം പഴങ്ങൾ വിൽക്കുന്ന തമിഴ്നാട് പഴനി സ്വദേശികളായ ദമ്പതികൾക്കാണ് ദുരനുഭവം.

കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ ചുവന്ന ഒമ്നി വാനിൽ എത്തിയ യുവാക്കൾ പേരക്ക, മാങ്ങ, സപ്പോട്ട എന്നിവ വാങ്ങി. 1800 രൂപയുടെ സാധനങ്ങളാണ് വാങ്ങിയത്. ഇവർ വാഹനത്തിൽ തന്നെ ഇരുന്നു കൊണ്ടായിരുന്നു സാധനങ്ങൾ വാങ്ങിയത്.
ഓൺലൈൻ ആയി പണം നൽകാം എന്ന് യുവാക്കൾ പറഞ്ഞപ്പോൾ, ഷെൽവി ക്യു.ആർ കോഡ് പതിച്ചിരുന്ന സ്റ്റാൻഡ് എടുക്കാൻ തിരിഞ്ഞതോടെ യുവാക്കൾ വാഹനവുമായി കടന്നു കളഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷമായി സെൽവി കായംകുളത്ത് പഴവർഗങ്ങൾ കച്ചവടം ചെയ്യുന്നുണ്ട്. ഇവരുടെ ആകെയുള്ള വരുമാന മാർഗമാണ് ഇത്. പരാതിയിൽ കായംകുളം പോലീസ് കേസെടുത്തു. യുവാക്കൾ എത്തിയ വാഹനത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ