Tuesday, September 1, 2026
Homeകഥ/കവിതനിർണ്ണയം (കവിത) ✍അശ്വതി അജി.

നിർണ്ണയം (കവിത) ✍അശ്വതി അജി.

അശ്വതി അജി.

വെറുതെ കടക്കുന്ന
കാലമല്ലായിത്
ചിന്തിക്കുവാനേറെ ഉണ്ട് താനും.
മനുഷ്യമനസ്സിലും, കർമ്മരംഗത്തും
പിഴവുകൾ തെന്നി മറിഞ്ഞിടുമ്പോൾ
വീണിടത്തു നിന്നുയർന്ന
യതനത്തിനു ഫലമുണ്ട്
എന്നു തിരിച്ചറിഞ്ഞു.
കൂട്ടമായ് കാണും ജനത്തിനു
മുന്നിലും
നിലകൊണ്ടു നിലപാടിൽ മാറ്റമില്ലാതെ.
ആവശ്യബോധങ്ങൾ ഏറുന്ന
നേരത്തും
കുതിക്കുന്നൊരശ്വം കണക്കെ
യെന്നോ.
ഒന്നു നീ നിൽക്കണം പതിയെ
പറഞ്ഞൊരു പ്രതിരൂപമായൊരു
നിഴലു മാത്രം.
തിരിച്ചറിഞ്ഞീടുന്ന കാര്യത്തിൻ
ഗൗരവം
ഒടുവിൽ കുറിക്കുന്നു മാറ്റത്തിനായ്.
മാറണമെന്നതും, പതിവായ് കാണുന്ന
കാഴ്ചയ്ക്കു മങ്ങലും ഏറിടാതെ.
ദിനമുണ്ട് മുന്നിലായ് കളയുവാൻ
എളുപ്പമായ്
നഷ്ടവും, ലാഭവും, പങ്കുവയ്ക്കേ –
കൂട്ടികിഴിച്ചതും, മോഹം ഭരിച്ചതും
തുല്യമായ് നിൽക്കുമോ സ്വയം
ചോദിച്ചു കൊൾകയും.
ഇക്കാലമത്രയും ഓരോരോ
പാഠങ്ങൾ ജീവിതം തന്നു
ക്രമാനുഗതമായ്.
ഒരു നവയുഗപ്പിറവി പ്രതീക്ഷിക്കും
നേരത്ത്
തേജസ്സ് കണ്ടു പുലരിയോടൊപ്പ
മായ്.
ഇനിയും നടക്കണം ദൂരങ്ങൾ
താണ്ടിയും
ചുറ്റിൽ നിരക്കുന്ന മനുജരോടൊപ്പമായ്.
ഇനിയെത്ര വർണ്ണങ്ങൾ
മാറിമറിഞ്ഞാലും
രാവും, പകലും തെളിയുമെന്നും.
മനുഷ്യനാണെങ്കിൽ
നിലനില്പിൻ പാഠങ്ങൾ
ആർജ്ജിച്ചെടുക്കും
പിഴവുകൾ നികത്തിയും.
എല്ലാം ഒരു ക്രമമാണ് എന്നതും
അളവുതൂക്കങ്ങൾ ഇനി നോക്കീടേണ്ട.

അശ്വതി അജി✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ