Monday, September 30, 2024
Homeകേരളംവൈക്കത്ത് കാണാതയ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി.

വൈക്കത്ത് കാണാതയ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനെ മരിച്ചനിലയിൽ കണ്ടെത്തി.

വൈക്കം വിദ്യാഭ്യാസ വകുപ്പ് സീനിയർ സൂപ്രണ്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഇൻചാർജുമായ ശ്യാം കുമാറിനെയാണ് മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ജോലിസമ്മർദത്തെത്തുടർന്നാണ് ശ്യാം കുമാർ ആത്മഹത്യ ചെയ്തത് എന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടുകൂടിയാണ് ശ്യാം കുമാറിനെ കാണാതാകുന്നത്. കുലശേഖരമംഗലം സ്വദേശിയാണ് ശ്യാം കുമാർ.

രണ്ട് മാസം മുൻപ് എഇഒ ട്രാൻസ്ഫറായി പോയതിനുശേഷം ഈ ചുമതല കൂടി ഇദ്ദേഹത്തിനുണ്ടായിരുന്നു. ഇതിൻ്റെ മാനസിക സമ്മർദം ശ്യാംകുമാറിനുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments