Saturday, September 28, 2024
Homeകേരളംകാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

മൂവാറ്റുപുഴ – പിറവം റോഡിൽ എയ്ഞ്ചൽ വോയ്സ് ജംഗ്ഷനു സമീപമാണ് ഇന്ന് വൈകുന്നേരം അപകടമുണ്ടായത്. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാറാണ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്.

അരീക്കൽ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആർടിസിയുമായി നേർക്കു നേർ കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥിയാണ് മരണമടഞ്ഞത് .

ആറ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. സിദ്ധാർത്ഥൻ്റ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആലുവ രാജഗിരി ആശുപത്രിയിലും, മൂന്നുപേരെ മൂവാറ്റുപുഴ നിർമ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ് .അപകടത്തിൽ കാർ പൂർണമായും തകർന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments