Tuesday, September 1, 2026
Homeകേരളംലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എ രാജി വെയ്ക്കേണ്ട: വനിതാ കമ്മീഷന്‍ അധ്യക്ഷ പി...

ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എ രാജി വെയ്ക്കേണ്ട: വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി

മുകേഷിനെ പിന്തുണച്ച് വനിതാ കമ്മീഷന്‍. മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപെട്ടത് കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന് സതീദേവി വ്യക്തമാക്കി. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെ ഇടപെടല്‍ നടക്കുന്നുവെന്ന് സതീദേവി പറഞ്ഞു.

ദേശീയ വനിതാ കമ്മീഷന്‍ വരുന്ന കാര്യം അറിയിച്ചിരുന്നുവെന്നും ടെലിഫോണില്‍ ബന്ധപ്പെട്ടാണ് അറിയിച്ചതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഇന്ന് വൈകിട്ട് അവിടെ എത്തും എന്നാണ് പറഞ്ഞത്. എന്താണ് സന്ദര്‍ശന ലക്ഷ്യം എന്ന കാര്യം വ്യക്തമല്ല. ഹേമ കമ്മിറ്റിയാണോ സന്ദര്‍ശന വിഷയം എന്നറിയില്ല.

സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവരോട് വ്യക്തമാക്കും – പി സതീദേവി വ്യക്തമാക്കി.

ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി പൊലീസ് വിട്ടയക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ