Sunday, November 24, 2024
Homeകേരളംമലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് ക്ലേഡ് 1ബി(clade 1b) വകഭേദം

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് ക്ലേഡ് 1ബി(clade 1b) വകഭേദം

മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന് ക്ലേഡ് 1ബി(clade 1b) വകഭേദം. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്യുന്ന ഈ എംപോക്സ് വകഭേദം കൂടുതൽ അപകടകാരിയെന്ന് കേന്ദ്രം അറിയിച്ചു.

പശ്ചിമ ആഫ്രിക്കയിലാണ് ഈ വകഭേദം സ്ഥിരീകരിച്ചത്. എംപോക്സിന്റെ ഈ വകഭേദം പെട്ടെന്ന് വ്യാപിക്കും. രാജ്യത്ത് ആദ്യമായി എംപോക്സ്(MPOX) സ്ഥിരീകരിച്ചത് ഡൽഹിയിലാണ്.എന്നാൽ ആ രോഗിയിൽ സ്ഥിരീകരിച്ചത് ക്ലേഡ് 2(clade2)വകഭേദത്തിലുള്ള വൈറസ് ബാധയായിരുന്നു.

രാജ്യാന്തര തലത്തിൽ ഏറ്റവും കൂടുതലുള്ളത് എംപോക്സ്(MPOX) 2 വകഭേദമാണ്. എന്നാൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒതായി ചാത്തല്ലൂർ സ്വദേശിക്ക് സ്വീകരിച്ചത് എംപോക്സ് വൺ ബി വകഭേദമാണ്.പനിയെ തുടർന്ന് 16 നാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

തൊലിപ്പുറത്ത് തടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്. ഈ വർഷം ആഫ്രിക്കയിൽ നിന്ന് ഇതുവരെ 30000 ത്തിലധികം എംപോക്സ്(MPOX) കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുള്ളതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments