Friday, October 23, 2026
Homeകേരളംകേരളത്തിന്റെ അമ്മ മുഖം മണ്മറഞ്ഞു: നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം ചടങ്ങുകൾ പൂർത്തിയായി

കേരളത്തിന്റെ അമ്മ മുഖം മണ്മറഞ്ഞു: നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം ചടങ്ങുകൾ പൂർത്തിയായി

നടി കവിയൂർ പൊന്നമ്മയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ആലുവയിലെ വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ. കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. അർബുദ രോഗബാധിതയായിരുന്നു.

കുറച്ചുനാളായി സിനിമാജീവിതത്തിൽ നിന്ന് മാറി വിശ്രമജീവിതം നയിക്കുകയായിരുന്നു കവിയൂർ പൊന്നമ്മ. ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിലെത്തിയ പൊന്നമ്മ പ്രമുഖരായ അനേകം അഭിനേതാക്കളുടെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

മലയാള നാടക വേദികളിലും പൊന്നമ്മ ഒരു പ്രത്യേക സ്ഥാനം പിടിച്ചിരുന്നു. 2021 ൽ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി ചിത്രത്തിൽ നെടുമുടി വേണുവിനൊപ്പം അഭിനയിച്ചു. ഇതാണ് അവസാനചിത്രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ