ഡൽഹി മുഖ്യമന്ത്രിയായി അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്കൊപ്പം 5 മന്ത്രിമാരും സത്യാപ്രതിജ്ഞ ചെയ്യും. കെജ്‌രിവാള്‍ മന്ത്രിസഭയിലെ നാല് മന്ത്രിമാർ അതിഷിയുടെ മന്ത്രിസഭയിലും തുടരും.
ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ എന്നിവരാണ് അതിഷിയുടെ മന്ത്രിസഭയില്‍ ഭാഗമാകുന്നത്. സുല്‍ത്താൻപൂർ മജ്റയില്‍ നിന്നുള്ള എംഎല്‍എ മുകേഷ് അഹ്‌ലാവത് മന്ത്രിസഭയിലെ പുതിയ മുഖമാകും.
കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതിനും ബിജെപിയുടെ സുഷമ സ്വരാജിനും ശേഷം അധികാരമേല്‍ക്കുന്ന ദില്ലിയുടെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാകും അതിഷി. നിയമസഭ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്ന 2025 ഫെബ്രുവരി വരെയായിരിക്കും അതിഷിയുടെ കാലാവധി.