Wednesday, September 23, 2026
Homeകേരളംകുത്തൊഴുക്കിൽപ്പെട്ട്‌ കുട്ടിയാന; ഒടുവിൽ കാട്‌ കയറി.

കുത്തൊഴുക്കിൽപ്പെട്ട്‌ കുട്ടിയാന; ഒടുവിൽ കാട്‌ കയറി.

എടക്കര ; മലപ്പുറം മൂത്തേടം പാലാങ്കര കരിമ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു. നിലമ്പൂർ സൗത്ത് ഡിവിഷൻ വനത്തിൽ നിന്നിറങ്ങിയ കുട്ടിയാനയാണ് കരിമ്പുഴയിലുണ്ടായ കുത്തൊഴുക്കിൽപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു ഒരു കുട്ടി കാട്ടാന കാടിറങ്ങി ജനവാസ മേഖലയായ പാലാങ്കര ഒഴലക്കൽ കടവിൽ ഇറങ്ങിയത്.

പ്രദേശത്തെ കൃഷിയിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം തിരിച്ച്‌ കാട്‌ കയറാൻ ശ്രമിച്ചതായിരുന്നു ഈ കുഞ്ഞൻ. എന്നാൽ കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നത്‌ കുട്ടിയാനയുടെ മടക്കം പ്രതിസന്ധിയിലാക്കി.

തുടർന്ന്‌ തിരിച്ച്‌ പോകനുള്ള പല ശ്രമങ്ങൾക്കുമൊടുവിൽ ആന രാവിലെ ആറിന് പാലാങ്കര പാലത്തിന് സമീപമെത്തി. അപ്പോഴേക്കും പാലത്തിന് മുകളിൽ

നിരവധിയാളുകൾ തടിച്ച് കൂടുകയും ചെയ്തിരുന്നു. ഈ ആളുകളത്രയും ബഹളം വച്ചതോടെ പുഴ നീന്തി കയറാൻ ശ്രമത്തിലായി കുട്ടിയാന. എന്നാൽ ശ്രമം പാളി. കനത്ത ഒഴുക്കിൽ കുട്ടിയാനയും പുഴയോെടൊപ്പം താഴേക്കൊഴുകി. ഒടുവിൽ ആറരയോടെ ഫോറസ്റ്റ് ക്വാട്ടേഴ്സിനോട് ചേർന്ന് കരിമ്പുഴ കടന്ന് കാട്ടാന കാട് കയറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ