Thursday, September 19, 2024
Homeകായികംപാരീസ് ഒളിമ്പിക്സ് : ടെന്നിസില്‍ രണ്ടാം റൗണ്ടില്‍ നദാല്‍-ജോക്കോവിച്ച് ക്ലാസിക് പോരാട്ടം

പാരീസ് ഒളിമ്പിക്സ് : ടെന്നിസില്‍ രണ്ടാം റൗണ്ടില്‍ നദാല്‍-ജോക്കോവിച്ച് ക്ലാസിക് പോരാട്ടം

പാരിസ്: സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലിന്റെ രാജകീയ തിരിച്ചുവരവിനാണ് റോളണ്ട് ഗാരോസ് സാക്ഷ്യം വഹിച്ചത്. ആദ്യ റൗണ്ടില്‍ ഹംഗറിയുടെ മാര്‍ട്ടന്‍ ഫുക്‌സോവിക്‌സിനെ പരാജയപ്പെടുത്തിയാണ് നദാല്‍ മുന്നേറിയത്

ഇതോടെ രണ്ടാം റൗണ്ടില്‍ ഇതിഹാസ താരങ്ങളായ നദാലും നൊവാക് ജോക്കോവിച്ചും നേര്‍ക്കുനേര്‍ എത്തുന്ന സ്വപ്ന പോരാട്ടം നടക്കും.റോളണ്ട് ഗാരോസില്‍ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാല്‍ വിജയം പിടിച്ചെടുത്തത്. 6-1, 4-6, 6-4 എന്ന സ്‌കോറിനായിരുന്നു നദാലിന്റെ വിജയം. നദാലിന് മികച്ച വെല്ലുവിളി ഉയര്‍ത്താന്‍ ഹംഗേറിയന്‍ താരത്തിന് സാധിച്ചിരുന്നു.

ആദ്യ സെറ്റ് 6-1ന് നേടിയ നദാലിന് രണ്ടാം സെറ്റില്‍ വെല്ലുവിളി നേരിടേണ്ടി വന്നു. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തന്നെ നദാലിനുമേല്‍ ആധിപത്യം സ്ഥാപിച്ച മാര്‍ട്ടന്‍ 4-6ന് സെറ്റ് നേടി. മൂന്നാം സെറ്റില്‍ സര്‍വീസ് നിലനിര്‍ത്തിയ നദാല്‍ 6-4ന് വിജയം സ്വന്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments