ഈരാറ്റുപേട്ട: പുഴയില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താഴ്ന്ന പേരക്കുട്ടിയെ രക്ഷിക്കുന്നതിനിടെ ഒരാൾ മുങ്ങിമരിച്ചു. മീനച്ചിലാറ്റില്‍ മറ്റയ്ക്കാട് കടവിലുണ്ടായ അപകടത്തിലാണ് വടക്കേ താഴത്ത് സലീം(62) മുങ്ങിമരിച്ചത്. പേരമകന് സുല്‍ത്താന്‍(9) നിസാര പരിക്കുകളോടെ ഈരാറ്റുപേട്ട പിഎംസി ആശുപത്രിയില്‍ ചികില്‍സയിലാണ്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. അടിമാലി ആനച്ചാല്‍ സ്വദേശിയായ സലീം മകന്റെ വീട്ടിലെത്തിയപ്പോള്‍ സമീപത്തെ പുഴയില്‍ പേരക്കുട്ടിക്കൊപ്പം കുളിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്.