Monday, September 21, 2026
Homeകേരളംവടക്കൻ യൂറോപ്പിലെ ലാത്വിയയിലെ തടാകത്തിൽ ഇടുക്കി ആനച്ചാൽ സ്വദേശി മുങ്ങി മരിച്ചു

വടക്കൻ യൂറോപ്പിലെ ലാത്വിയയിലെ തടാകത്തിൽ ഇടുക്കി ആനച്ചാൽ സ്വദേശി മുങ്ങി മരിച്ചു

വടക്കൻ യൂറോപ്പിലെ ലാത്വിയയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇടുക്കി ആനച്ചാൽ സ്വദേശിയായ ആൽബിൻ ഷിന്റോയാണ് ലാത്വിയയിലെ തടാകത്തിൽ മുങ്ങി മരിച്ചത്. ആനച്ചാൽ അറക്കൽ ഷിന്റോ – റീന ദമ്പതികളുടെ മകനാണ് ആൽബിൻ ഷിന്റോ. മറൈൻ ടൈം കോഴ്സ് പഠിക്കുന്നതിനായാണ് ലാത്വിയയുടെ തലസ്ഥാനമായ റിഗയിലെ നോവികൊണ്ടാസ് മാറീടൈം കോളേജിൽ എത്തിയത്.

തടാകത്തിൽ കുളിക്കുന്നതിനിടയിൽ ആൽബിൻ മുങ്ങി പോവുകയായിരുന്നു എന്ന് കൂടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ പറയുന്നു. വ്യാഴാഴ്ച നാലുമണിയോടു കൂടിയാണ് വിദ്യാർത്ഥികൾ തടാകത്തിൽ കുളിക്കാൻ ഇറങ്ങിയത്. മത്സ്യബന്ധന ബോട്ട് വാടകയ്ക്ക് എടുത്ത് മലയാളികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ