Thursday, March 12, 2026
Homeഇന്ത്യകോയമ്പത്തൂരിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് മൂർത്തിയെ പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു

കോയമ്പത്തൂരിൽ നിന്ന് കുപ്രസിദ്ധ മോഷ്ടാവ് മൂർത്തിയെ പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു

കോയമ്പത്തൂർ: കുപ്രസിദ്ധ മോഷ്ടാവ് മൂർത്തിയെ കോയമ്പത്തൂരിൽ നിന്ന് പോലീസ് അതി സാഹസികമായി അറസ്റ്റ് ചെയ്തു. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇവരിൽ നിന്ന് 2 കാറും, 6 ബൈക്കും, 13 ലക്ഷത്തിന്റെ സൂപ്പർ ബൈക്കും കണ്ടെടുത്തതായി തമിഴ്നാട് പൊലീസ് അറിയിച്ചു.

റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള വീടുകളിലാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. നാലു വർഷത്തിനിടെ 68 വീടുകളിൽ നിന്നായി 1500 പവൻ സ്വർണവും 1.76 കോടി രൂപയും ഇയാൾ മോഷ്ടിച്ചിട്ടുണ്ട്. മോഷണത്തിന് ശേഷം ബസുകളിൽ മാത്രം യാത്ര ചെയ്യുന്നതായിരുന്നു പതിവെന്നും പൊലീസ് പറയുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച് രാജപാളയത്ത് 4 കോടിയുടെ മില്ല് വാങ്ങിയതായും ഭാര്യ പ്രിയയാണ് പണം കൈകാര്യം ചെയ്യുന്നതെന്നും അന്വേഷണത്തിൽ  പൊലീസ് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com