Saturday, October 19, 2024
Homeഇന്ത്യവിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നർ കപ്പലായ സാൻ ഫെർണാണ്ടൊ ഇന്നെത്തും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കണ്ടെയ്നർ കപ്പലായ സാൻ ഫെർണാണ്ടൊ ഇന്നെത്തും

വിഴിഞ്ഞം –വിഴിഞ്ഞം തീരത്തു ആദ്യ ചരക്കുകപ്പൽ ഇന്നെത്തും. ചൈനയിൽ നിന്നുള്ള ഡെന്മാർക് കപ്പൽ വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിടുന്നതോടെ ചിരകാലസ്വപ്നം യാഥാർഥ്യമാവുകയാണ്. മൂവായിരം കണ്ടെയ്നറുകളുമായാണ് ആദ്യ പടുകൂറ്റൻ കപ്പലായ സാൻ ഫെർണാണ്ടോ വിഴിഞ്ഞത്തെത്തുന്നത്. നാളെ രാവിലെ വാട്ടർ സലൂട്ട് നൽകി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കപ്പലിനെ തുറമുഖത്തേക്ക് സ്വീകരിക്കും.ശേഷമാകും ട്രയൽ റൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുക.3000 കണ്ടെയ്നറികളിൽ 1500 കണ്ടെയ്നറുകൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഇറക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രിയും സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെയുള്ളവർ ആഘോഷ പരിപാടികളിൽ പങ്കെടുക്കും.

പൊതുജനങ്ങൾക്കും ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അവസരമുണ്ട്. കൃത്യമായ സമയക്രമം പാലിച്ചാണ് വിഴിഞ്ഞം തുറമുഖത്തെ നിർമ്മാണ പ്രവർത്തനങ്ങൾ വിഴിഞ്ഞത്ത് പൂർത്തീകരിച്ചത്. ആദ്യഘട്ട കമ്മീഷൻ സെപ്റ്റംബർ മാസത്തോടെ നടത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര തുറമുഖം കമ്മീഷൻ ചെയ്യുന്നതോടെ വൻ വികസന മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാവുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments