എല്ലാവർക്കും നമസ്കാരം
ഇത്തവണത്തെ ചക്ക സീസൺ കഴിയുന്നതിന് മുമ്പ് ചക്കപ്പഴം കൊണ്ട് പച്ചടി ഉണ്ടാക്കാമെന്ന് വിചാരിച്ചു. ഉണ്ടാക്കി നോക്കിയപ്പോൾ അസ്സൽ പച്ചടി. അപ്പോൾപ്പിന്നെ നിങ്ങളുമായി പങ്കു വയ്ക്കാമെന്ന് വച്ചു. ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
🍁ആവശ്യമായ സാധനങ്ങൾ
🌼ചക്കപ്പഴം-8-10 ചുള (വല്ലാതെ പഴുത്ത ചക്കയാവരുത്)
🌼ഉപ്പ് പാകത്തിന്
🌼മഞ്ഞൾപൊടി-2 നുള്ള്
🌼വെള്ളം-കുറച്ച്
🌼 ചിരവിയ നാളികേരം-1ബൗൾ
🌼കടുക്-1/4 ടീസ്പൂൺ
🌼പച്ചരി-1/4 ടീസ്പൂൺ
🌼പച്ചമുളക്-4എണ്ണം
🌼അധികം പുളിയില്ലാത്ത തൈര്-1/2 ബൗൾ
🌼വെളിച്ചെണ്ണ-3ടീസ്പൂൺ
🌼കടുക്-1ടീസ്പൂൺ
🌼വറുത്തുപൊടിച്ച ഉലുവപ്പൊടി-1നുള്ള്
🌼ഉണക്കമുളക്-1
🌼കറിവേപ്പില-1തണ്ട്
🍁ഉണ്ടാക്കുന്ന വിധം
🌼ചെറുതായി മുറിച്ചു വച്ച ചക്കച്ചുള വളരെ കുറച്ച് വെള്ളം ചേർത്ത് ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കുക.
🌼നാളികേരം, കടുക്, പച്ചമുളക്, പച്ചരി എന്നിവ അല്പം വെള്ളം ചേർത്ത് ചേർത്ത് നല്ല മയത്തിൽ അരച്ചെടുക്കുക.
🌼വെന്ത കഷണങ്ങളിലേക്ക് അരച്ചതു ചേർത്ത് തിളപ്പിക്കുക.
🌼ഉടച്ച തൈര് ചേർത്ത് തിള വരുന്നതിനു മുമ്പ്
കറിവേപ്പില താഴ്ത്തി സ്റ്റൗവിൽ നിന്നും മാറ്റുക
🌼വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉലുവപ്പൊടിയും മുളകും കറിവേപ്പിലയും ചേർത്തിളക്കി കറിയിൽ ചേർക്കുക.
🌼സ്വാദൂറും പച്ചടി തയ്യാർ.
🌼ഒന്നു ട്രൈ ചെയ്യൂ ട്ടോ.