8. ഭർത്താവിനെ അനുസരിക്കാത്ത അവസ്ഥ
•ഒരു കുടുംബിനിയെ എനിക്കറിയാം അവളാണ് ആ കുടുംബം ഭരി ക്കുന്നത്. ഭർത്താവിന് ഒരു വിലയുമില്ല. ഒരു പേടിത്തൊണ്ടൻ, ഭാര്യ പറയുന്നതിലപ്പുറം ചെയ്യുകയില്ല ചെയ്താൽ അന്ന് മര്യാദക്ക് വീട്ടിൽ കിടത്തിയുറക്കില്ല.
നമ്മൾ അവനോട് ഒരുകാര്യം ചോദിച്ചാൽ നാളെ പറയാം എന്നാണ് പറയുകയുള്ളൂ. കാരണം ഭാര്യയുമായി ആലോചിക്കണം. അവൾ പറയും പ്രകാരമേ അവിടെ നടക്കു. എന്താണ് ഇങ്ങനെ സംഭവിക്കുന്ന ത്, ഭർത്താവിന്റെ കഴിവ് കേട്. ആരെങ്കിലും വീട്ടിൽ വന്നാൽ അവളാണ് കാര്യങ്ങൾ പറയുന്നത്. കൈയ്യും കാലും എടുത്ത് സംസാരിക്കും തന്റേടിയായ ഭാര്യ. അയാൾ ക്ക് പുറത്തിങ്ങാൻ പറ്റുന്നില്ല.
പ്രിയപ്പെട്ട ഭാര്യയേ, നിന്റെ കഴുത്തിൽ കിടക്കുന്ന താലി അദ്ദേഹമാണ് കെട്ടിയത്. നീ അതനുസരിച്ച് ജീവിച്ചില്ലെങ്കിൽ ദൈവകൽപ്പന പാലി ക്കുന്നില്ല എന്നതാണ് സത്യം.
കുടുംബത്തിലെ പ്രശ്നങ്ങൾ പലതും ഉണ്ടാകും അത് മറ്റാരും അറിയ രുത്. അവിടെ തന്നെ തീരണം. മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഭർത്താവിനെ ചെറുതായി കാണുകയും കളിയാക്കുകയും പറയുകയും ചെയ്താൽ ദൈവം ക്ഷമിക്കയില്ല.
9. അഹങ്കാരിയായവരെ കുറിച്ച്
കുടുംബപാരമ്പര്യം പറഞ്ഞ് ഭർത്താവിനെ എപ്പോഴും വിഷമിപ്പി ക്കുന്ന ഭാര്യ. പൊങ്ങച്ചത്തരം പറഞ്ഞ് വീട്ടിൽ ആനയുണ്ട് സമ്പത്തു ണ്ട് വീട്ടിൽ ജോലിക്കാരുണ്ട് ഞാൻ ഇവിടെ കഴിയേണ്ടവളല്ല. ഇങ്ങനെ എല്ലാം പറഞ്ഞ് കിടക്കപൊറുതി കൊടുക്കാത്ത ഭാര്യ. എന്തിനേറെ പറയുന്നു ഒരു പശുവുണ്ടായിരുന്നു അതിനെക്കൂടി വിറ്റ് സ്വതന്ത്രയായി. ഒരു ജോലിയും അറിയില്ല, പൊങ്ങച്ചം പറഞ്ഞ് നിഗളി കളുടെ വേഷംകെട്ടി നടക്കുന്ന സ്ത്രീകൾ. യാക്കോ 4:7 നിഗളികളോട് ദൈവം എതിർത്തുനിൽക്കുന്നു താഴ യുള്ളവർക്ക് കൃപ നൽകുന്നു. അഹങ്കാരികളെ ദൈവം ചിതറിച്ച് കളയും എന്ന് പറയുന്നു.
10. ഭർത്താക്കന്മാർക്ക് വിധേയപ്പെട്ട് ജീവിക്കണം
എഫേ 5:22 “ഭാര്യമാരെ, കർത്താവിന് എന്ന പോലെ സ്വന്തം ഭർത്താ ക്കന്മാർക്ക് കീഴടങ്ങിയിരിപ്പിൻ. ഇന്ന് അനേക ഭവനങ്ങളിലും ഭർത്താക്കന്മാരാണ് കീഴടങ്ങുന്നത്, അഹങ്കാരികളായി നടക്കുന്നവർ എങ്ങനെ വിനയപ്പെടും. അവർ പറയുന്നതാണ് ശരി അവർ ചെയുന്നതാണ് ശരി. തനിക്ക് തക്കതായ ജീവിതപങ്കാളിയെ കിട്ടിയപ്പോൾ സ്വന്തം നട്ടെല്ല് തകർന്ന അവസ്ഥ. വീട്ടിലെ പണിയെടുക്കുവാനും അത്യാവശ്യത്തി നു മാത്രം അന്തികൂട്ടിന് ഭർത്താവും ആയിക്കഴിയുന്ന ഭാര്യമാർ ഏറെയുണ്ട്.ഭർത്താവ് പറയുന്നത് അനുസരിക്കാതെയും അവർക്ക് കീഴടങ്ങാതെയു മുള്ള കുടുംബ ജീവിതം ഒരിക്കലും സുരക്ഷിതമാകില്ല. ഭർത്താവിനെ ഭരിക്കാനുള്ള അവകാശം ഭാര്യക്കില്ല.
1 തിമോ 2:11.12 സ്ത്രീ മൗനമായിരുന്ന് പൂർണാനുസരണത്തോടെ. മൗനമായിരിക്കാനല്ലാതെ ഉപദേശിക്കാനോ പുരുഷന്റെ മേൽ അധികാ രം നടത്തുവാനോ ഞാൻ സ്ത്രീയെ അനുവദിക്കുന്നില്ല. എത്ര കുടിയനായാലും ഒരു യോഗ്യതയില്ലാത്തവനായാലും കൊലയാ ളിയായാലും ഭർത്താവ് എപ്പോഴും ഭർത്താവ് തന്നെ. ക്ഷമിച്ച് സഹിച്ച് അനുസരിച്ച് ജീവിക്കണം. വീട്ടിലെ കർത്തവ്യം എപ്പോഴും ഭർത്താക്ക ന്മാരുടെ അവകാശമാണ്. എസ്തേർ 1:22 “ഏതു പുരുഷനും തന്റെ വീട്ടിൽ കർത്തവ്യം നടത്തുക യും സ്വഭാഷ സംസാരിക്കുകയും വേണം.
എന്താണ് സ്വഭാഷ. നല്ല ഭാഷ സംസാരിക്കണം എന്നാണ്. കർത്തവ്യം നടത്താൻ അധികാരം ഭർത്താവിനാണ്. അല്ലാതെ വായിൽ തോന്നിയ ത് വിളിച്ച് പറഞ്ഞ് തെറ്റും തെറിയും വിളിച്ച് തമ്മിത്തല്ലും ബഹളവും ഉണ്ടാക്കി വീട്ടുകാരെയും നാട്ടുകാരെയും കിടുകിടാ വിറപ്പിക്കുന്നവനല്ല. പകൽ ജോലിക്കുപോയി വൈകിട്ട് മദ്യപിച്ച് പാതിരാത്രി വീട്ടിൽ കയ റുന്ന ഭർത്താവിനെ അംഗീകരിക്കാനും കീഴ്പ്പെടാനും പറഞ്ഞാൽ എങ്ങനെ എന്ന് ചോദിക്കും, പക്ഷെ കീഴ്പ്പെട്ടേ പറ്റൂ. എല്ലാം സഹിക്കയും ക്ഷമിക്കയും ചെയ്ത് നല്ല ഭാര്യയായി മുന്നോട്ട് പോകണം. ഭാഷ മാറുന്നത് മനുഷ്യന്റെ തന്ത്രമല്ല. മദ്യം പിശാചാണ്. അതുചെല്ലുമ്പോൾ സാത്താന്റെ ഭാഷതന്നെയല്ല പലതും മാറ്റിയെടുക്കും. നിങ്ങൾ എളിമപ്പെട്ട് പ്രാർത്ഥനയോടെ നല്ല ഭാര്യയും ഭർത്താവുമായി നല്ലകുടുംബജീവിതം നയിക്കുമ്പോഴാണ് നിങ്ങളുടെ കുടുംബജീവിത ത്തിലും ആത്മീയ ജീവിതത്തിലും കർത്താവിന്റെ തുണയുണ്ടാകുന്നത് .