Monday, September 21, 2026
Homeഅമേരിക്കഓർമാ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ 'ഗ്രാൻ്റ് പേരൻ്റ്സ് ഡേ' സെപ്റ്റംബർ 21ന്: ഷൈലാ രാജൻ

ഓർമാ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ‘ഗ്രാൻ്റ് പേരൻ്റ്സ് ഡേ’ സെപ്റ്റംബർ 21ന്: ഷൈലാ രാജൻ

പി ഡി ജോർജ് നടവയൽ

ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണലിൻ്റെ നേതൃത്വത്തിൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ സെപ്റ്റംബർ 21ന് ആഘോഷിയ്ക്കുമെന്ന് ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റ് ഷൈലാ രാജൻ അറിയിച്ചു. ഓർമാ ഇൻ്റർനാഷണൽ ഫിലഡൽഫിയാ ചാപ്റ്റർ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടത്തും.

സെപ്റ്റംബർ 21 ന് ഓർമാ ഇൻ്റർനാഷണൽ ലോകവ്യാപകമായി ഗ്രാൻ്റ് പേരൻ്റ്സ് ഡേ ആഘോഷിയ്ക്കുമെന്ന് ഓർമാ ഇൻ്റർനാഷനൽ ഭാരവാഹികളും അറിയിച്ചു. അനുഭവ സമ്പത്തിൻ്റെ കരുത്തിൽ ലോക ഗതികളെ സന്മാർഗത്തിൽ ഉറപ്പിയ്ക്കുന്നതിന് വല്യച്ഛൻ്റെയും വല്യമ്മയുടെയും പ്രസക്തി മറ്റാരെക്കാളും മലയാള ശീലങ്ങളിൽ പതിഞ്ഞിട്ടുള്ളതാണെന്ന് ആമുഖ പ്രസംഗത്തിൽ ഓർമാ ഇൻ്റർനാഷനൽ ട്രസ്റ്റീ ബോഡ് ചെയർമാൻ ജോസ് ആറ്റുപുറം പറഞ്ഞു. ജോലിത്തിരക്കുകളിൽ മാതാ പിതാക്കൾ സമയക്കുറവെന്ന തടസ്സങ്ങളിൽ പതറുമ്പോൾ, പുതു തല മുറയ്ക്ക് വഴിവെളിച്ചമേകാൻ മുത്തച്ഛനും മുത്തച്ഛിയുമുണ്ട് എന്ന ആശ്വാസമാണ് ഭാവിയുടെ ബലം. ഈ തിരിച്ചറിവിനെ പ്രോത്സാഹിപ്പിക്കുകയാണ് ഓർമാ ഇൻൻ്റർനാഷണൽ ഗ്രാൻ്റ് പേരൻ്റ്സ് ഡേ സെലിബ്രേഷൻ കൊണ്ട് ഉദ്ദേശിയ്ക്കുന്നത് എന്ന് ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അദ്ധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി. വിവിധ ഭാരവാഹികളായ വിൻസൻ്റ് ഇമ്മാനുവേൽ, ജോസ് തോമസ്, അലക്സ് തോമസ്, റോഷൻ പ്ളാമൂട്ടിൽ, അരുൺ കോവാട്ട്, അലക്സ് അബ്രാഹം, സർജൻ്റ് ബ്ലസ്സൻ മാത്യൂ, റോബർട് ജോൺ അരീച്ചിറ, ജൊ തോമസ്, എയ്മ്‌ലിൻ തോമസ്, ജിത് ജേ, ലീതൂ ജിതിൻ, സെബിൻ സ്റ്റീഫൻ, മറിയാമ്മ ജോർജ്, സിനോജ് അഗസ്റ്റിൻ വട്ടക്കാട്ട് , ജോയി തട്ടാർകുന്നേൽ, സേവ്യർ ആൻ്റണി എന്നിവർ പ്രസംഗിച്ചു.

പി ഡി ജോർജ് നടവയൽ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ