Monday, December 23, 2024
Homeഇന്ത്യതമിഴ്നാട്ടില്‍ അടിപതറി ബിജെപി.

തമിഴ്നാട്ടില്‍ അടിപതറി ബിജെപി.

ദക്ഷിണേന്ത്യയിൽ കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചപ്പോഴും തമിഴ്നാട്ടില്‍ അടിപതറി ബിജെപി. ഡിഎംകെയ്ക്കൊപ്പം കോണ്‍ഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്ന വിജയത്തിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ നിലവില്‍ വോട്ട് വിഹിതത്തില്‍ ബിജെപി നാലാം സ്ഥാനത്താണ്.

എം കെ സ്റ്റാലിന്‍റെ പടയോട്ടം തന്നെയാണ് തമിഴകത്ത്. ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും മുന്നിലാണ്. സിപിഎമ്മും സിപിഐയും മത്സരിച്ച രണ്ട് വീതം സീറ്റുകളിലും ലീഡ് നിലനിര്‍ത്തുന്നുണ്ട്. എൻഡിഎ സഖ്യത്തിലുള്ള പിഎംകെ ഒരു സീറ്റില്‍ മുന്നില്‍ നില്‍ക്കുന്നത് മാത്രമാണ് ബിജെപിക്ക് ആശ്വസിക്കാനുള്ളത്. കേരളത്തിലടക്കം ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിയുമ്പോഴാണ് തമിഴ്നാട്ടിലെ ഈ തിരിച്ചടി.

കോയമ്പത്തൂരില്‍ വിജയം ഉറപ്പിച്ചെന്ന് പറഞ്ഞ കെ അണ്ണാമലൈക്ക് ഒരു തവണ പോലും മുന്നിലെത്താൻ കഴിഞ്ഞില്ല. തമിഴ്നാട്ടില്‍ ബിജെപി കരുത്ത് കൂട്ടാൻ നോക്കിയ സമയത്ത് കലൈഞ്ജർ കരുണാനിധിയുടെ വാക്കുകൾ ഓര്‍മ്മിപ്പിച്ചാണ് സ്റ്റാലിൻ തിരിച്ചടിച്ചത്. താൻ തിരിച്ചടിച്ചാൽ താങ്ങാനാവില്ലെന്ന് കലൈഞ്ജർ പറഞ്ഞിട്ടുണ്ട്, അത് ഓർമ്മിപ്പിക്കുന്നുവെന്നായിരുന്നു സ്റ്റാലിന്‍റെ വാക്കുകൾ. ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിൽ ഈ വാക്കുകൾ ചര്‍ച്ചയാകുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments