നരേന്ദ്രമോഡി തിരഞ്ഞെടുപ്പു അവസരത്തിൽ നടത്താറുള്ള പതിവു മെഡിറ്റേഷൻ ആരംഭിച്ചു. കന്യാകുമാരിയിലെ വിവേകാന്ദ പാറയിൽ കയറി ധ്യാനം തുടങ്ങി. ചുറ്റും മൂന്നു കടലുകൾ അലയടിക്കുന്ന പ്രഷുബ്ധമായ അവസ്ഥയിൽ തനിക്കു വിജയത്തിൽ കുറഞ്ഞു ഒന്നും അംഗീകരിക്കാനാവില്ല എന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് കമ്മീഷന് നന്നായി അറിയാം. (INDIA) ഇന്ത്യ മഹാസമുദ്രം, ബംഗാൾ ഉൾക്കടൽ (മമത ബാനർജി), അറബിക്കടൽ (ഇസ്ലാമോഫോബിയ) എന്ന മൂന്നു മഹാ കടലുകൾക്കിടയിൽ വിവേകാനന്ദത്തിൽ പാറപോലെ ഉറച്ചിരിക്കയാണ് മോഡി. വിജയിക്കുന്നെങ്കിൽ 400 പോരാ 420 or “charsoobees” തന്നെ വേണം എന്ന് കടുത്ത വാശിയിലാണ് അദ്ദേഹം എന്ന് പറയപ്പെടുന്നു. (ഇന്ത്യക്കാർ 420 അല്ലെങ്കിൽ “ചാർസൂബീസ്” എന്നത് വഞ്ചകനെയോ കൗശലക്കാരനെയോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു). എന്തായാലും കാത്തിരുന്നു കാണാം.