Wednesday, September 30, 2026
Homeകേരളംസംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയന്ത്രണം.

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയന്ത്രണം.

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ ഇന്നും നാളെയും നിയന്ത്രണം. മേയ് ഒന്ന് ബുധനാഴ്ചത്തെ മൂന്ന് സർവീസുകൾ പൂർണമായും റദ്ദാക്കി. എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. ഇന്ന് സർവീസ് നടത്തേണ്ടിയിരുന്ന ട്രെയിൻ നമ്പർ 06018 എറണാകുളം – ഷൊർണൂർ മെമുവും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നുണ്ട്. ഇന്ന് വൈകീട്ട് 05:40ന് എറണാകുളത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനാണിത്.

മേയ് 1 ബുധനാഴ്ച പൂർണ്ണമായി റദ്ദാക്കിയ ട്രെയിനുകൾ

1. ട്രെയിൻ നമ്പർ 06453 എറണാകുളം – കോട്ടയം പാസഞ്ചർ (എറണാകുളത്തുനിന്ന് രാവിലെ 07:45ന് പുറപ്പെടേണ്ടിയിരുന്നത്)

2. ട്രെയിൻ നമ്പർ 06434 കോട്ടയം – എറണാകുളം പാസഞ്ചർ (കോട്ടയത്തുനിന്ന് വൈകീട്ട് 05:20ന് പുറപ്പെടേണ്ടിയിരുന്നത്)

3. ട്രെയിൻ നമ്പർ 06017 ഷൊർണൂർ – എറണാകുളം മെമു (ഷൊർണ്ണൂരിൽനിന്ന് രാവിലെ 04:30ന് പുറപ്പെടേണ്ടിയിരുന്നത്)

ഇന്നും നാളെയും ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

1. ഇന്നത്തെ ചെന്നൈ എഗ്‌മോർ – ഗുരുവായൂർ എക്‌സ്‌പ്രസ് ( ട്രെയിൻ നമ്പർ 16127) എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.

2. നാളെ ഗുരുവായൂരിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16128 ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് നിന്ന് 01:20ന് ട്രെയിൻ പുറപ്പെടും.

3. നാളത്തെ ഗുരുവായൂർ – തിരുവനന്തപുരം സെൻട്രൽ ഇന്‍റർസിറ്റി എക്‌സ്പ്രസ് ( ട്രെയിൻ നമ്പർ 16341) ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി എറണാകുളത്ത് നിന്ന് 05:20 ന് പുറപ്പെടും.

4. ഇന്നത്തെ തിരുവനന്തപുരം സെൻട്രൽ – ഗുരുവായൂർ ഇന്‍റർസിറ്റി എക്സ്പ്രസ് (ട്രെയിൻ നമ്പർ 16342 ) ട്രെയിൻ എറണാകുളത്ത് സർവീസ് അവസാനിപ്പിക്കും.

5. ഇന്നത്തെ കാരക്കൽ – എറണാകുളം എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 16187) പാലക്കാടിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.

6. നാളെ എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16188 എറണാകുളം – കാരക്കൽ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. നാളെ 01:40 ന് പാലക്കാട് നിന്ന് ട്രെയിൻ പുറപ്പെടും.

7. നാളത്തെ ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് (ട്രെയിൻ നമ്പർ 16328) എറണാകുളം ടൗണിൽ നിന്ന് 08:00 മണിക്ക് പുറപ്പെടും.

ട്രെയിൻ അലേർട്ട്

8. ഇന്നത്തെ മധുര – ഗുരുവായൂർ എക്‌സ്പ്രസ് നമ്പർ എറണാകുളം ടൗണിൽ സർവീസ് അവസാനിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ