Sunday, September 20, 2026
Homeകേരളംവഴിയില്ല, വീട്ടിൽനിന്ന് ആംബുലൻസിലേക്ക് എത്തിക്കാൻ വൈകി; യുവാവിന് ദാരുണാന്ത്യം.

വഴിയില്ല, വീട്ടിൽനിന്ന് ആംബുലൻസിലേക്ക് എത്തിക്കാൻ വൈകി; യുവാവിന് ദാരുണാന്ത്യം.

അമ്പലപ്പുഴ(ആലപ്പുഴ): വഴിസൗകര്യമില്ലാത്തതിനാൽ വീട്ടിൽനിന്ന് രണ്ടുകിലോമീറ്റർ മാത്രം അകലെയുള്ള ആശുപത്രിയിലെത്തിക്കാൻ വൈകിയതിനാൽ യുവാവ് യഥാസമയം ചികിത്സകിട്ടാതെ മരിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്ത് എട്ടാംവാർഡിൽ കഞ്ഞിപ്പാടം പന്ത്രണ്ടിൽച്ചിറയിൽ വിജയകുമാർ (കുട്ടൻ-48) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ഒൻപതരയ്ക്കുശേഷമാണ് വിജയകുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. കഞ്ഞിപ്പാടത്തിന്റെ വടക്കുപടിഞ്ഞാറുമേഖലയിലുള്ള തോട്ടങ്കരഭാഗത്താണ് കർഷകത്തൊഴിലാളിയായ വിജയകുമാർ താമസിക്കുന്നത്.

ഇവിടെ റോഡോ വഴിസൗകര്യമോ ഇല്ല. ഇതുമൂലം വളരെ വൈകിയാണ് റോഡിലെത്തിച്ച് ആംബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഏതാനും മാസംമുൻപ് ഇദ്ദേഹത്തിന്റെ അയൽവാസിയും സമാനസാഹചര്യത്തിൽ മരിച്ചിരുന്നു.അമ്മ: ശാന്ത. ഭാര്യ: സീമ. മക്കൾ: അനന്തു, അഞ്ജലി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ