Saturday, May 30, 2026
Homeഅമേരിക്കമലയാളി മനസ്സ് -- 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | ഏപ്രിൽ 15 |...

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦 | 2024 | ഏപ്രിൽ 15 | തിങ്കൾ

മാനസികാരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് ഹാപ്പി ഹോര്‍മോണുകളെക്കുറിച്ചാണ്. നമ്മുടെ ശരീരത്തില്‍ സെറോടോണിന്‍, ഡോപാമിന്‍, എന്‍ഡോര്‍ഫിന്‍, ഓക്‌സിടോസിന്‍ തുടങ്ങി നിരവധി ഹാപ്പി ഹോര്‍മോണ്‍സുണ്ട്. ഇവ നമ്മെ സന്തോഷത്തോടെയിരിക്കാന്‍ സഹായിക്കും.

പല കാര്യങ്ങളിലൂടെയും നമുക്ക് ഈ സന്തോഷകരമായ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും. വ്യായാമം ചെയ്യുന്നതിലൂടെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടും. ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന തരത്തിലുള്ള ഏത് വ്യായാമവും നിങ്ങള്‍ക്ക് നല്ല അനുഭവം നല്‍കും.

ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തിന് ഭക്ഷണക്രമം കാര്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റിന് ചെറിയ അളവില്‍ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയും. ക്യാപ്സൈസിന്‍ അടങ്ങിയ മുളക്, ഒമേഗ 3 ഫാറ്റി ആസിഡുകളുള്ള മത്സ്യം, കോഫി, ട്രിപ്‌റ്റോഫാന്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ചിക്കന്‍, മുട്ട, പാല്‍, പരിപ്പ്, കാപ്പി എന്നിവയും ഇത്തരത്തില്‍ കഴിക്കാവുന്നവയാണ്.

മസാജ് ചെയ്യുന്നതിലൂടെ എന്‍ഡോര്‍ഫിനുകളും ഓക്‌സിടോസിനും പുറത്തുവരും. ഇത് നമ്മുടെ ശരീരത്തിന് വിശ്രമം നല്‍കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്. ഇതില്‍ നിങ്ങള്‍ക്ക് അക്യുപങ്ചര്‍, കൈറോപ്രാക്റ്റിക്, ഹൈഡ്രോതെറാപ്പി എന്നിവയുടെ സഹായം സ്വീകരിക്കാം.

എന്‍ഡോര്‍ഫിനുകള്‍ പുറത്തുവിടാന്‍ നിങ്ങളുടെ പ്രിയപ്പെട്ട കോമഡി പ്രോഗ്രാം കാണുക. ചിരി സമ്മര്‍ദ്ദം കുറയ്ക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

അതിരാവിലെയോ ഉച്ചകഴിഞ്ഞോ വെയിലു കൊള്ളുന്നതിലൂടെ നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കും. ഈ വിറ്റാമിന്‍ സെറോടോണിന്റെ രൂപീകരണത്തിനും സഹായികക്കും. ഇത് വിഷാദം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.

സംഗീതം ഹാപ്പി ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കും. സ്ലോ മ്യൂസിക് നിങ്ങളുടെ തലച്ചോറില്‍ ഡോപാമൈന്‍ ഉല്‍പാദിപ്പിക്കും. സംഗീതം കേള്‍ക്കുന്നതിലൂടെ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടാനും സെറോടോണിന്റെ ഉത്പാദനം വര്‍ദ്ധിക്കാനും ഇടയാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com