Monday, September 21, 2026
Homeഅമേരിക്കഷാരോൺ ഇവൻ്റ് സെൻ്റർ ഉദ്ഘാടനവും സംഗീത സായാനവും മാർച്ച് 23 ശനിയാ

ഷാരോൺ ഇവൻ്റ് സെൻ്റർ ഉദ്ഘാടനവും സംഗീത സായാനവും മാർച്ച് 23 ശനിയാ

-പി പി ചെറിയാൻ

മെസ്‌ക്വിറ്റ് (ഡാളസ്): അത്യാധുനിക സൗകര്യങ്ങളോടെ 950 പേർക്ക് ഇരിപ്പിട ക്രമീരണങ്ങളോടെ നിർമിച്ച ഡാലസിലെ ഷാരോൺ ഇവൻ്റ് സെൻ്റർ,( 940B ബാരൻസ് ബ്രിഡ്ജ് റോഡ്, മെസ്‌ക്വിറ്റ് 75150-)ൻ്റെ മഹത്തായ ഉദ്ഘാടനം മാർച്ച് 23 ശനിയാഴ്ച വൈകീട്ട് 6:30 നു നടത്തുന്നതാണെന്നു സംഘാടകർ അറിയിക്കുന്നു. ഷാരോൺ സഭയുടെ ചരിത്രത്തിലെ ഈ സന്തോഷകരമായ നിമിഷത്തിൽ പങ്കെടുക്കാൻ നിങ്ങളെയും നിങ്ങളുടെ സുഹൃത്തുക്കളെയും കുടുംബങ്ങളെയും ക്ഷണിക്കുന്നു. ഈ ഇവൻ്റ് സെൻ്റർ ഡാളസ് മെട്രോപ്ലെക്സിലെ വിശ്വാസികളുടെ സമൂഹത്തിന് വലിയ അനുഗ്രഹമായിരിക്കുമെന്നും ഇതിന് കൺവെൻഷനുകൾ, വിവാഹങ്ങൾ, മറ്റ് വലിയ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾ നടത്താൻ കഴിയുമെന്നും പ്രവർത്തനങ്ങൾക്കു നേത്രത്വം നൽകിയ റോയ് എബ്രഹാം. ജോണ് ടി മണിയാട്ട് ,എബി പുളികുന്നേൽ എന്നിവർ അറിയിച്ചു

ഉദ്ഘാടന സമ്മേളനത്തിന് ശേഷം ആരംഭിക്കുന്ന സംഗീത സായാനത്തിലേക്കും പാസ്റ്റർ ഷിബു തോമസിന്റെ ദൈവവചന പ്രഘോഷണത്തിലേക്കും ഏവരെയും ക്ഷണിക്കുന്നുവെന്നും സീനിയർ പാസ്റ്റർ സ്റ്റീഫൻ വർഗീസ് അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ സ്റ്റീഫൻ വർഗീസ് 1 321 333 8371
പാസ്റ്റർ ഫിന്നി വർഗീസ് 1 972 333 7542

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ