രാജസ്ഥാനിലെ കോട്ടയില്‍ ശിവരാത്രി ഘോഷയാത്രയ്ക്കിടെ 14 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. കാലിബസ്തിയില്‍ വെള്ളി പകല്‍ 11.30ഓടെയായിരുന്നു സംഭവം. കുട്ടികളിലൊരാളുടെ കൈയിലുണ്ടായിരുന്ന 22 അടി ഉയരമുള്ള പതാക കെട്ടിയ മുളവടി വൈദ്യുതലൈനില്‍ തട്ടുകയായിരുന്നു.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും ആരോഗ്യമന്ത്രി ഹീരാലാല്‍ നാഗറും പൊള്ളലേറ്റവരെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. പത്തിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്.