Sunday, November 24, 2024
Homeസ്പെഷ്യൽഇന്ന് അന്താരാഷ്ട്ര വനിതാദിനം.

ഇന്ന് അന്താരാഷ്ട്ര വനിതാദിനം.

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായ ഒരു മികച്ച നാഴികക്കല്ലാണ് അന്താരാഷ്ട്ര വനിതാദിനാചരണം. ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിവസം.
ഈ വർഷത്തെ (2024) വനിത ദിനത്തിന്റെ തീം : “Invest in Women: Accelerate Progress’ എന്നതാണ്‌.

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകമെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം (International women’s day) എല്ലാ വർഷവും മാർച്ച് 8 ആം തീയതി ആചരിക്കുന്നു . ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും ശക്തിയും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര =വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്. യാഥാസ്ഥിക പുരുഷാധിപത്യ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണം (Empowerment) ഇതിന്റെ ഭാഗമാണ്. ലിംഗസമത്വം (Gender Equality), ലിംഗനീതി തുടങ്ങിയ ആശയങ്ങൾ ഇതുമായി ബന്ധപെട്ടു ഉയർത്തിപ്പിടിക്കാറുണ്ട്. സ്ത്രീകളോടുള്ള വിവേചനവും (Discrimination) അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നതും അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യങ്ങളിൽ ഒന്നാണ്.

ചരിത്രം.

ആസ്ട്രേലിയയിലെ സിഡ്നിയിൽ കെട്ടിട നിർമ്മാണ സ്ത്രീ തൊഴിലാളികളുടെ 1975 ലെ പ്രകടനം
1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.

ഈ സമരാഗ്‌നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം.

അതിനെ തുടർന്ന് 1910 ൽ , കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്‌. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തുടർന്ന് തൊട്ടടുത്ത വർഷം, 1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു. ഇതനുസരിച്ച്,1911 മാർച്ച്‌ 19നു ജർമ്മനിയും സ്വിറ്റ്സർലാന്റുംഉൾപ്പെടെ ഉള്ള രാജ്യങ്ങൾ വനിതാദിനം ആചരിച്ചു. .

1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാദിനപ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായി കണക്കാക്കപ്പെടുന്നു. റഷ്യയിൽ മാർച്ച് 8 ഇന്നും വിപുലമായി ആചരിക്കുന്നു, അവിടെ അത് പൊതു അവധി ദിവസവുമാണ് 1975-ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചത്.

മഞ്ഞ മിമോസ (technically, the Silver Wattle), ഇറ്റലിയിലും റഷ്യയിലും വനിതാദിനത്തിന്റെ സൂചകങ്ങൾ ആണ്
ആദ്യകാലത്ത് സോഷ്യലിസ്റ്റുകളുടെ ഒരു പരിപാടിയായി രൂപംകൊണ്ട ഇത് ഇന്ന് രാഷ്ട്രീയഭേദമന്യേ ഒട്ടുമിക്കരാജ്യങ്ങളിലെയും ഔദ്യോഗിക പരിപാടിയായി വളർന്നു. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു പല രാജ്യങ്ങളിലും വിവിധ ആചാര അനുഷ്ടാനങ്ങൾ രൂപം കൊണ്ടിട്ടുണ്ട്‌. ഇറ്റലിയിൽ, പുരുഷന്മാർ സ്ത്രീകൾക്ക് മഞ്ഞ മിമോസ പുഷ്പങ്ങൾ നൽകുന്നത് പതിവാണ്.. റഷ്യയിലും അൽബേനിയയിലും ചോക്ലേറ്റു കൂടി ഉപഹാരമായി കൊടുക്കാറുണ്ട് .

മുദ്രാവാക്യം.

ഓരോ വർഷവും ,ഐക്യരാഷ്ട്രസഭയുടെ യു.എൻ. വുമൺ മുന്നോ മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെടുന്നത് . ആ വർഷം മുഴുവൻ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങൾ തയ്യാറാക്കുന്നതും പതിവാണ്.

1996:Celebrating the Past, Planning for the Future

1997:Women and the Peace Table

1998:Women and Human Rights
1999:World Free of Violence Against Women

2000:Women Uniting for Peace

2001:Women and Peace: Women Managing Conflicts

2002:Afghan Women Today: Realities and Opportunities

2003:Gender Equality and the Millennium Development Goals

2004:Women and HIV/AIDS

2005:Gender Equality Beyond 2005; Building a More Secure Future

2006:Women in Decision-making

2007:Ending Impunity for Violence Against Women and Girls

2008:Investing in Women and Girls

2009:Women and Men United to End Violence Against Women and Girls

2010:Equal Rights, Equal Opportunities: Progress for All

2011 :Equal Access to Education, Training, and Science and Technology: Pathway to Decent Work for Women’

2024 – Invest in Women: Accelerate Progress’

“ശാസ്ത്ര-സാങ്കേതിക- വിദ്യാഭ്യാസ-പരിശീലന രംഗത്ത് തുല്യത, സ്ത്രീകള്ക്ക് മാന്യമായ തൊഴിലിലേക്ക് മാർഗദർശനം”

2012 : Empower Rural Women, End Poverty and Hunger”ഗ്രാമീണവനിതകളെ ശാക്തീകരിക്കുക – ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക” ഈ മുദ്രാവാക്യം പ്രഖ്യാപിച്ചുകൊണ്ട് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറൽ ബാൻ – കി – മൂൺ ആവശ്യപ്പെടുന്നത് “ഗ്രാമീണവനിതകൾക്കായി നിക്ഷേപിക്കുക, നിയമത്തിലും പ്രയോഗത്തിലും അവർക്കെതിരായ വിവേചനങ്ങൾക്ക് അറുതിവരുത്തുക, അവരുടെ ആവശ്യങ്ങൾക്കനുസൃതമായ നയങ്ങൾ നടപ്പാകുന്നുവെന്ന് ഉറപ്പുവരുത്തുക, വിഭവങ്ങളിൽ തുല്യ ലഭ്യത ഉറപ്പുവരുത്തുക. തീരുമാനമെടുക്കൽ പ്രക്രിയയിൽ ഗ്രാമീണവനിതകളെ പങ്കാളികളാക്കുക” എന്നതാണ്

2013:A Promise is a Promise: Time for Action to End Violence Against Women “വാഗ്ദാനം, വാഗ്ദാനമായിരിക്കട്ടെ : സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുവാനുള്ള പരിപാടികളാരംഭിക്കുവാൻ സമയമായിരിക്കുന്നു”

2014 : Equality for Women is Progress for All സ്ത്രീ സമത്വത്തിലൂടെ എല്ലാവർക്കും പുരോഗതി : എല്ലാ സ്ത്രീകളെയും ഒന്നായി കാണാനും അതോടൊപ്പം അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുകയും ചെയ്യണം.

2015 :Empowering Women, Empowering Humanity: Picture it!

2016 :Planet 50-50 by 2030: Step It Up for Gender Equality

2017 :Be Bold for Change

2018 : Press for Progress

2020 : I am Generation Equality, Realizing Women’s Rights

2021 : ChooseToChallenge. It indicates that a “challenged world is an alert world, and from challenge comes change”.

2011 മാർച്ച്‌ എട്ടിന്, ലോകമെമ്പാടുമായി, 1600 സ്ഥലങ്ങളിൽ, അന്താരാഷ്ട്രവനിതാദിനം ഔദ്യോഗികമായി ആചരിക്കപ്പെട്ടു. ചൈന , റഷ്യ, വിയെറ്റ്നാം, ബൾഗേറിയ എന്നീ രാജ്യങ്ങളിൽ ദേശീയ അവധി അനുവദിക്കപ്പെട്ടു. വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ നൂറുവർഷം പിന്നിട്ടിട്ടും, സ്ത്രീ-പുരുഷ അസമത്വം നിലനിൽക്കുന്നതായി 82 ശതമാനം യൂറോപ്പ്യരും വിലയിരുത്തുന്നു . സ്ത്രീ-പുരുഷ വേതനത്തിലെ അന്തരം ഇല്ലാതാക്കണമെന്ന് 61 ശതമാനം പേർ ആവശ്യപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments