Tuesday, June 16, 2026
Homeഇന്ത്യലഡാക്കിന്‌ 371-ാം വകുപ്പ്‌ പ്രകാരം പരിരക്ഷ നൽകിയേക്കും.

ലഡാക്കിന്‌ 371-ാം വകുപ്പ്‌ പ്രകാരം പരിരക്ഷ നൽകിയേക്കും.

ന്യൂഡൽഹി: ജമ്മു -കശ്‌മീർ വിഭജിച്ച്‌ സൃഷ്ടിച്ച കേന്ദ്രഭരണപ്രദേശമായ ലഡാക്കിന്‌ 371–-ാം വകുപ്പ്‌ പ്രകാരമുള്ള പരിരക്ഷ നൽകിയേക്കും. ഭൂമി വാങ്ങാനും തൊഴിൽ ചെയ്യാനുമുള്ള അവകാശം പ്രദേശവാസികൾക്ക്‌ മാത്രമായി പരിമിതപ്പെടുത്താനാണിത്‌. ലഡാക്കിനെ ആദിവാസിമേഖല സ്വയംഭരണ കൗൺസിലുകൾ രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ആറാം ഷെഡ്യൂളിൽപെടുത്തുക, സംസ്ഥാന പദവി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌ പ്രക്ഷോഭം നടക്കുകയാണ്‌.

ഈ ആവശ്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന്‌ ലഡാക്കിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത്‌ഷാ പറഞ്ഞു. അതേസമയം, പ്രദേശത്തെ തൊഴിലുകളിൽ 80 ശതമാനം നാട്ടുകാർക്കായി സംവരണം ചെയ്യാമെന്ന്‌ അമിത്‌ഷാ ഉറപ്പ്‌ നൽകിയെന്ന്‌ ചർച്ചയിൽ പങ്കെടുത്തവർ പറഞ്ഞു. ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി നൽകിവന്ന 370–-ാം വകുപ്പ്‌ റദ്ദാക്കിയാണ്‌ രണ്ട്‌ കേന്ദ്രഭരണപ്രദേശമായി തരംതാഴ്‌ത്തിയത്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com