Thursday, May 2, 2024
Homeസിനിമസുകന്യ ഗാനരചയിതാവായി.

സുകന്യ ഗാനരചയിതാവായി.

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ഏറെ ലബ്ധ പ്രതിഷ്ട നേടിയ നടിയാണ്
സുകന്യ .
തമിഴ്, തെലുങ്കു ഭാഷകളിലും ഏറെ തിളങ്ങിയ നടിയാണ് സുകന്യ ‘
മലയാളത്തിൽ ഏറെ ഹിറ്റായ ചന്ദ്രലേഖ, രക്തസാക്ഷികൾ സിന്ദാബാദ്, തൂവൽക്കൊട്ടാരം, കാണാക്കിനാവ്, സാഗരം സാക്ഷി,ന്നപാത്ര, പ്രേം പൂജാരി തുടങ്ങി ഒട്ടേറെ ചിത്രത്തളിൽ നായികയായിരുന്നു
മലയാളത്തിൽ ഏറെ ജനപ്രീതി നേടിയ കടമറ്റത്ത് കത്തനാർ, സ്വാമി അയ്യപ്പൻ എന്നി പരമ്പരകളിലൂടെയും ജനശ്രദ്ധ പിടിച്ചുപറ്റി.

അഭിനയരംഗം പോലെ കവിതകൾ എഴുതുന്നതിലും സുകന്യ ഏറെ മികവു പുലർത്തിയിരുന്നു’. തമിഴിൽ നിരവധി കവിതകളും രചിച്ചിട്ടുള്ള സുകന്യയെ ഒരു ഗാനരചയിതാവായി മാറ്റിയിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ടി.എസ്.സുരേഷ് ബാബു.
തൻ്റെ പുതിയ ചിത്രമായ ഡി.എൻ.എയിലെ ഗാനമെഴുതിയിരിക്കുന്നത് സുകന്യയാണ്.
ഒരു തമിഴ് ഗാനമാണ് സുകന്യ രചിച്ചിരിക്കുന്നത്.
തൻ്റെ കടമറ്റത്തു കത്തനാർ എന്ന പരമ്പരയിൽ അഭിനയിക്കുന്ന അവസരത്തിലാണ് അവർ കവിതയെഴുതുന്ന കാര്യം മനസ്സിലാക്കിയതെന്ന് ടി.എസ്.സുരേഷ് ബാബു പറഞ്ഞു.

“തൻ്റെ ഡി.എൻ.എയിൽ ഒരു തമിഴ് ഗാനത്തിൻ്റെ ആവശ്യം വന്നപ്പോൾ താൻ ആദ്യം ചിന്തിച്ചത് മറ്റാരേയുമല്ല, സുകന്യയേയാണ്.:
ഇക്കാര്യം അവരോട് സംസാരിച്ചപ്പോൾ സന്തോഷത്തോടെ അതു സ്വീകരിക്കുകയായിരുന്നുവെന്ന് സുരേഷ് സാബു പറഞ്ഞു.’
”കണ്ണാള്ളനേ… കനാതരും
കൺകളേ….
എൻ കണ്ണലേ……
ഉൻ പാർവെയിൽ മിന്നലേ…
എന്ന ഗാനമാണിത്.
പ്രശസ്ത സംഗീത സംവിധായകൻ ശരത് ഈണമിട്ട ഈ ഗാനം കാർത്തിക്കും ആർച്ചയുമാണ് ആലപിച്ചിരിക്കുന്നത്.
യുവനായകൻ അഷ്ക്കർ സൗദാനും ഹന്നാറെജി കോശിയുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.
നൂറു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണവും വലിയ മുതൽ മുടക്കുമുള്ള ഈ ചിത്രം പൂർണ്ണമായും ക്രൈം ത്രില്ലറാണ്.
ചിത്രത്തെ വിശേഷിപ്പിക്കാം.

ബാബു ആൻ്റണി, രൺജി പണിക്കർ ,അജു വർഗീസ്
: ലഷ്മി റായ്, ഇനിയ, റിയാസ് ഖാൻ ,കോട്ടയം നസീർ, ഇർഷാദ്, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ
സുധീർ, ലഷ്മി മേനോൻ തുടങ്ങിയ വലിയൊരു താര നിര ഈ ചിത്രത്തിലുണ്ട്.
ഏ.കെ.സന്തോഷിൻ്റേ
താണ് തിരക്കഥാ .
ഛായാഗ്രഹണം -രവിചന്ദ്രൻ.
എഡിറ്റിംഗ്- ജോൺ കുട്ടി.
നിർമ്മാണ നിർമ്മ ഹണം- അനീഷ് പെരുമ്പിലാവ്.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
വാഴൂർ ജോസ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments