ന്യൂയോർക്ക് :ആഗോള ബോക്സോഫീസിൽ ചലനം സൃഷ്ടിച്ച് സയൻസ് ഫിക്ഷൻ ചിത്രം ഡ്യൂൺ 2. റിലീസായി രണ്ട് ദിനം കൊണ്ട് 75 മില്യൺ ഡോളറാണ് ചിത്രം നേടിയതെന്നാണ് റിപ്പോർട്ടുകൾ. മികച്ച പ്രീസെയിൽ കളക്ഷനും നേടിയ ചിത്രം ഉടൻ തന്നെ ബില്യൺ ക്ലബിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 170 മില്യൺ വാരാന്ത്യകളക്ഷനാണ് ചിത്രത്തിന് ലഭിക്കുമെന്ന് പ്രവചിക്കപ്പെടുന്നത്. ഇന്ത്യയിൽ നിന്ന് ഇതുവരെ 7 കോടിയാണ് ചിത്രം നേടിയത്.
വെള്ളിയാഴ്ച 2.75 കോടിയും ശനിയാഴ്ച 3.66 കോടിയുമാണ് ചിത്രം നേടിയത്. തിമോത്തി ഷാലമെറ്റും സെൻഡായയും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഫ്രാങ്ക് ഹെർബർട്ടിന്റെ 1965 ൽ പുറത്തിറങ്ങിയ ഇതേ പേരിലുള്ള സയൻസ് ഫിക്ഷൻ നോവലിന്റെ ആവിഷ്കാരമാണ്. 2021ൽ പുറത്തിറങ്ങിയ ഒന്നാം ഭാഗം മികച്ച നിരൂപക പ്രശംസയും ബോക്സോഫീസ് കളക്ഷനും അക്കാദമി അവാർഡും നേടിയിരുന്നു. ഡെനിസ് വില്ലെന്യൂവാണ് സംവിധാനം.