മറിമായം എന്ന ഹിറ്റ് പരമ്പരയുടെ സംവിധായകരായ മണികണ്ഠൻ പട്ടാമ്പി – സലിം ഹസൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പഞ്ചായത്തു ജെട്ടി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു. സപ്തതരംഗ് ക്രിയേഷൻസും, ഗോവിന്ദ് ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പ്രേം പെപ് കോ-ബാലൻ.കെ.മങ്ങാട്ട് എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്’
നായരമ്പലം, എളങ്കുന്നപ്പുഴ, വൈപ്പിൻ, എടവനക്കാട് ഗ്രാമങ്ങളിലാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. കാലിക പ്രാധാന്യമുള്ള വിഷയങ്ങൾ. നർമ്മത്തിലൂടെ അവതരിപ്പിച്ചാണ് മറിമായം പരമ്പര ഏറെ ശ്രദ്ധയാകർഷിച്ചത്.
പഞ്ചായത്തു ജെട്ടി ഒരു ഗ്രാമത്തിൻ്റെ പൊതുവായ ചില പ്രശ്നങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. സാമൂഹ്യ വിഷയങ്ങൾ തികച്ചും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുകയാണ്. അതിനോടൊപ്പം ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഈ ചിത്രത്തിന് പ്രധാന ഘടകമാകുന്നുണ്ട്. ‘ മറിമായം പരമ്പരയിലെ മുഴുവൻ അഭിനേതാക്കളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഇവർക്കൊപ്പം നിരവധിപുതുമുഖങ്ങളും അഭിനയിക്കുന്നു.
സലിം കുമാറും മുഖ്യമായ ഒരു വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
സന്തോഷ് വർമ്മയുടെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകർന്നിരിക്കുന്നു.
ക്രിഷ് കൈമൾ ഛായാഗ്രഹണവും ശ്യാം ശശിധരൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.
കലാസംവിധാനം -സാബു മോഹൻ’
കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ.
മേക്കപ്പ് -ഹസൻ വണ്ടൂർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ.
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – പ്രഭാകരൻ കാസർകോഡ്.
പ്രൊഡക്ഷൻ കൺട്രോളർ- ബാബുരാജ് മനിശ്ശേരി. വാഴൂർ ജോസ്.
ഫോട്ടോ – സലീഷ് ചെരിങ്ങോട്ടുകര:
റിപ്പോർട്ട്: സജു വർഗീസ് (ലെൻസ്മാൻ)