Wednesday, August 26, 2026
HomeUS Newsഡാളസിൽ നിര്യാതനായ ജേക്കബ് വൈദ്യന്റെ പൊതുദർശനം നാളെ 2 മുതൽ 5 വരെ.

ഡാളസിൽ നിര്യാതനായ ജേക്കബ് വൈദ്യന്റെ പൊതുദർശനം നാളെ 2 മുതൽ 5 വരെ.

വാർത്ത: ഷാജി രാമപുരം

ഡാളസ്: തേവലക്കര കൈതവിളയിൽ വൈദ്യൻ കുടുംബാംഗവും, തേവലക്കര മാർത്തോമ്മ വലിയ പള്ളി മാതൃ ഇടവകാംഗവുമായ ഡാളസിൽ നിര്യാതനായ തോപ്പിൽ തെക്കതിൽ ടി.ജേക്കബ് വൈദ്യന്റെ (കുഞ്ഞുമോൻ 78) പൊതുദർശനം ജനുവരി 20 ശനിയാഴ്ച (നാളെ) ഉച്ചക്ക് 2 മുതൽ 5 മണി വരെ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടും.

ഭാര്യ: തോട്ടക്കാട് പള്ളികുന്നേൽ മേരിക്കുട്ടി ജേക്കബ്.
മക്കൾ: ഫിലിപ്പ് വൈദ്യൻ (ബിജു ) , ജോൺ വൈദ്യൻ (ബൈജു), ലീന മെറിൻ (എല്ലാവരും ഡാളസിൽ).

മരുമക്കൾ: കരുനാഗപ്പള്ളി കിഴക്കേ പള്ളത്ത് ആനി ജേക്കബ്, കാർത്തികപ്പള്ളി ആലുംമ്മൂട്ടിൽ സ്മിത ജോൺ, എരുമേലി മാംമ്പറ്റ മെറിൻ ശാമൂവേൽ.

കൊച്ചുമക്കൾ: ആരോൺ വൈദ്യൻ, അഭിഷേക് വൈദ്യൻ, ആകാശ് വൈദ്യൻ, അമേയ ജോൺ, എബൻ ശാമൂവേൽ, എലൻ ശാമൂവേൽ, എലിസ ശാമുവേൽ.

സംസ്കാരം: ജനുവരി 21 ഞായറാഴ്ച ഉച്ചക്ക് 1.30 മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ വെച്ച് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും.

സംസ്കാര ചടങ്ങുകൾ www.provisiontv.in

വാർത്ത: ഷാജി രാമപുരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ