Logo Below Image
Monday, May 26, 2025
Logo Below Image
HomeKeralaബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും മ​രി​ച്ചു.

ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും മ​രി​ച്ചു.

ഗൂഡല്ലൂർ: ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി ജി​ല്ല​യി​ലെ പ​ന്ത​ല്ലൂ​രി​ൽ മു​ഴു​വ​ൻ​ചേ​രം​പാ​ടി​യി​ലാ​ണ് സം​ഭ​വം.

ഇന്നലെ (തി​ങ്ക​ളാ​ഴ്ച) രാ​ത്രി 7.30 ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ഗൂഡല്ലൂർ ഡിപ്പോയിൽ നിന്ന് അയ്യൻകൊല്ലിയിലേക്ക് സർവീസ് നടത്തുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സിലെ ഡ്രൈവർ എസ്. നാഗരാജ്(49), യാത്രക്കാരൻ പുഞ്ചകൊല്ലിയിലെ ബാലാജി(51) എന്നിവരാണ് മരിച്ചത്.

ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​ന്‍റെ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

വാ​ഹ​നം വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ച് ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഡ്രൈ​വ​റും യാ​ത്ര​ക്കാ​ര​നും പു​റ​ത്തി​റ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്പോ​ളാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് മ​രി​ച്ച​ത്. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് അ​യ്യ​ൻ കൊ​ല്ലി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. എ​തി​രെ വ​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​മ്പോ​ൾ ബ​സ് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ബസ്സിൽ നിന്ന് യാത്രക്കാർ ഇറങ്ങിയപ്പോൾ ഡ്രൈവർ ഇറങ്ങി നോക്കിയ സമയത്താണ് ഷോക്കേറ്റത്. പിറകെ വന്ന ബാലാജിക്കും ഷോക്കേൽക്കുകയായിരുന്നു. മറ്റു യാത്രക്കാർ രക്ഷപ്പെട്ടു. ബസ് അഗ്നിക്കിരയായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ