Friday, March 13, 2026
HomeKeralaബ്രസീൽ ഫുട്ബാൾ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു; പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരം.

ബ്രസീൽ ഫുട്ബാൾ ഇതിഹാസം മരിയോ സഗല്ലോ അന്തരിച്ചു; പരിശീലകനായും കളിക്കാരനായും ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരം.

റിയോ ഡി ജനീറോ: പരിശീലകനായും കളിക്കാരനായും ഫുട്ബാൾ ലോകകപ്പ് സ്വന്തമാക്കിയ ആദ്യ താരമായ മരിയോ സഗല്ലോ അന്തരിച്ചു.

ബ്രസീലിന്റെ എക്കാലത്തെയും ജനകീയ താരങ്ങളിലൊരാളായ സഗല്ലോക്ക് 92 വയസ്സായിരുന്നു.

1958ലും ’62ലും ബ്രസീൽ ലോകകപ്പ് ജേതാക്കളായപ്പോൾ ടീമിൽ സഗല്ലോയുമുണ്ടായിരുന്നു. 1970ൽ ബ്രസീൽ മൂന്നാം കിരീടം ചൂടുമ്പോൾ പരിശീലകൻ ഇദ്ദേഹമായിരുന്നു.

1994ൽ ബ്രസീൽ ജേതാക്കളായപ്പോൾ സഗല്ലോ സഹ പരിശീലകന്റെ റോളിൽ ടീമിനൊപ്പമുണ്ടായിരുന്നു. പ്രഫസർ’ എന്നറിയപ്പെട്ട ഇദ്ദേഹം ’98ലെ ലോകകപ്പിലും മഞ്ഞപ്പടയെ പരിശീലിപ്പിച്ചു.

1958ൽ ലോകകപ്പ് നേടിയ ബ്രസീൽ ടീമിലെ ജീവിച്ചിരുന്ന അവസാന കളിക്കാരൻകൂടിയാണ് വിടവാങ്ങുന്നത്.
ഭാര്യ: പരേതയായ അൽസിന ഡി കാസ്ട്രോ.
മക്കൾ: മരിയോ സീസർ, പൗലോ ജോർജ്, മരിയ എമിലിയ, മരിയ ക്രിസ്റ്റീന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com