Wednesday, April 29, 2026
HomeUncategorizedശില്പചാരുത (കവിത) ✍ഷൈൻ മുറിക്കൽ

ശില്പചാരുത (കവിത) ✍ഷൈൻ മുറിക്കൽ

ഷൈൻ മുറിക്കൽ✍

ലക്ഷ്യമെൻ മാർഗ്ഗത്തിൻ
തിരിതെളിച്ചീടവേ
കാനനപാതകൾ താണ്ടി ഞാനെത്തി
ചെങ്കുത്തായ മലനിരയിൽ

കരിമ്പാറക്കൂട്ടങ്ങൾക്കിടയിൽ പരതി
ലക്ഷണമൊത്തൊരു
ശിലയെയടർത്താൻ

മനസ്സിൽ വിരിയുന്ന രതിദേവതാശില്പം
എൻകരവിരുതിനാ
ലൊരുക്കിയെടുക്കുമ്പോൾ

പ്രണയത്തിൻ ഭാവമോ
രതിയുടെ താളമോ
ലാസ്യ രൗദ്രഭാവ സമന്വയമോ
വീക്ഷണം കൊണ്ടതിൻ
സംശയം തീരില്ല

അത്ഭുതം വിരിയണം
അതുല്യമായ്തീരണം
കാലയവനികയിലൊരു കയ്യൊപ്പ്
പതിയണം

ശിൽപ്പത്തിൻ ചാരുതയിൽ
ശില്പിയെമറക്കുന്ന
ശീലങ്ങൾക്കിടയിൽ വേറിട്ട്
നിൽക്കണം

ഷൈൻ മുറിക്കൽ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com