Saturday, October 3, 2026
Homeഅമേരിക്കവെനസുവേലൻ ലോബിങ് സ്കാൻഡൽ: മുൻ യുഎസ് കോണ്‍ഗ്രസ്മാൻ ഡേവിഡ് റിവേരക്ക് 10 വർഷം ജയിലു ശിക്ഷ

വെനസുവേലൻ ലോബിങ് സ്കാൻഡൽ: മുൻ യുഎസ് കോണ്‍ഗ്രസ്മാൻ ഡേവിഡ് റിവേരക്ക് 10 വർഷം ജയിലു ശിക്ഷ

പി പി ചെറിയാൻ

പി പി ചെറിയാൻ

ഫ്ലോറിഡ: വെനസുവേലൻ സർക്കാരിനായി രഹസ്യമായി ലോബിയിംഗ് നടത്തിയ കേസിൽ ഫ്ലോറിഡയിൽ നിന്നുള്ള  മുൻ യു.എസ് കോൺഗ്രസ് അംഗവും റിപ്പബ്ലിക്കൻ നേതാവുമായ ഡേവിഡ് റിവേരയ്ക്ക് 10 വർഷം തടവ് ശിക്ഷ വിധിച്ചു.മിയാമി ഫെഡറൽ ജഡ്ജി മെലിസ ഡാമിയൻ ആണ് ശിക്ഷ വിധിച്ചത്. ആദ്യ ട്രംപ് ഭരണകാലത്ത് നിക്കോളാസ് മഡുറോ സർക്കാരിനുവേണ്ടി 50 മില്യൺ ഡോളറിന്റെ ലോബിയിംഗ് ക്യാമ്പെയ്ൻ രഹസ്യമായി നടത്തിയെന്നാണ് കേസ്.

ഡേവിഡ് റിവേര (61), മിയാമി മുൻ കോൺഗ്രസ് അംഗവും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ അടുത്ത സുഹൃത്തുമാണ്

വെനസ്വേലൻ വിദേശകാര്യ മന്ത്രി ഡെൽസി റോഡ്രിഗസിന്റെ ആവശ്യപ്രകാരം യു.എസും വെനസ്വേലയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കാൻ റിവേര ഇടപെട്ടു.മാർക്കോ റൂബിയോ, മുൻ അറ്റോർണി ജനറൽ പീറ്റ് സെഷൻസ് തുടങ്ങിയ പ്രമുഖ സുഹൃത്തുക്കളെ സ്വാധീനിക്കാൻ ഇവർ രഹസ്യമായി ശ്രമിച്ചു.

വൻതുക പ്രതിഫലം വാങ്ങിയ പ്രതി വിദേശ ലോബിയിംഗ് നിയമങ്ങൾ ലംഘിച്ചതായി കോടതി കണ്ടെത്തി.ശിക്ഷാവിധിക്ക് പിന്നാലെ റിവേരയുടെ അഭിഭാഷകർ പ്രസിഡൻഷ്യൽ മാപ്പിനായി അപേക്ഷ നൽകുകയും അപ്പീൽ പോകാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

വാർത്ത: പി പി ചെറിയാൻ

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ