Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the td-cloud-library domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /var/www/vhosts/malayalimanasu.com/httpdocs/wp-includes/functions.php on line 6260
കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴു: രക്ഷിതാക്കൾ പരാതി നൽകി | മലയാളിമനസ്സ്
Tuesday, October 27, 2026
Homeകേരളംകേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴു: രക്ഷിതാക്കൾ പരാതി നൽകി

കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴു: രക്ഷിതാക്കൾ പരാതി നൽകി

കോഴിക്കോട്: കേരള സ്‌കൂള്‍ കായികമേളയിലെ ഭക്ഷണത്തില്‍ പുഴുവെന്ന് പരാതി. ഇന്ന് നല്‍കിയ പ്രഭാത ഭക്ഷണത്തിലാണ് പുഴു കണ്ടെത്തിയത്. രക്ഷിതാക്കള്‍ പരാതി നല്‍കി. ഇന്നലെ കുട്ടികള്‍ക്ക് ഭക്ഷണം കിട്ടിയില്ലെന്ന പരാതിക്ക് പിന്നാലെയാണ് സംഘാടകരെ വെട്ടിലാക്കി പുതിയ ആരോപണം. പ്രഭാതഭക്ഷണമായി പുട്ടും പഴവുമാണ് നല്‍കിയിരുന്നത്. അതിലാണ് പുഴുവിനെ കണ്ടെത്തിയത്. പിന്നാലെ പരാതി നല്‍കുകയും ചെയ്തു.

അതേസമയം, ഭക്ഷണത്തില്‍ പുഴു കണ്ടെത്തിയെന്ന പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രതികരിച്ചു. മാധ്യമപ്രവര്‍ത്തകര്‍ കായികമേളയെ പ്രോത്സാഹിപ്പിക്കണമെന്നും മറിച്ച് പരാതി പറയുകയല്ല വേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്നലെ ഉണ്ടായ ചെറിയ പിഴവുകള്‍ ഇന്ന് പരിഹരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭക്ഷണത്തില്‍ അടക്കം ചെറിയ പിഴവുകള്‍ ഉണ്ടായി. ഇന്ന് രണ്ടായിരത്തിലധികം പേര്‍ക്ക് അധികം ഫംഗ്ഷന്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണശാലയ്ക്ക് പുറത്ത് തണല്‍ ഒരുക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ ഖേദിക്കുന്നു. ഇനി ഭക്ഷണം കാര്‍ഡ് ഉപയോഗിച്ച് കഴിക്കാന്‍ സാധിക്കും. ലൈറ്റിംഗ് സംവിധാനം കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംഘാടന പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ മുന്നോട്ട് നീങ്ങുന്നു. എല്ലാം നേരിട്ട് കണ്ട് നിയന്ത്രിക്കുന്നുണ്ട്. വലിയ മേള നടക്കുമ്പോള്‍ സ്വാഭാവികമായും ചെറിയ പോരായ്മകള്‍ വരാം. അത് പരമാവധി ലഘൂകരിക്കാന്‍ ശ്രമിക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ