Wednesday, October 21, 2026
Homeകേരളംകോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥി ടെര്‍ഫില്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥി ടെര്‍ഫില്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പ്ലസ് ടു വിദ്യാര്‍ത്ഥി ടെര്‍ഫില്‍ കുഴഞ്ഞ് വീണ് മരിച്ചു. പയ്യാനക്കല്‍ വലിയതോടി പറമ്പില്‍ ബഷീറിന്റെ മകന്‍ മുഹാദ്( 18) ആണ് മരിച്ചത്.

ഇന്നലെ വൈകീട്ട് മാങ്കാവ് മാനാരിയിലുള്ള ടെര്‍ഫില്‍ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മരിച്ചത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

RELATED ARTICLES

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ