Saturday, September 26, 2026
Homeകേരളംസ്വർണ വിലയിൽ നേരിയ ഇടിവ്: നിരക്ക് അറിയാം

സ്വർണ വിലയിൽ നേരിയ ഇടിവ്: നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ ഉയർന്ന നിരക്കിൽ നിന്ന് നേരിയ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്.

ഇന്നലെ 1,12,080 രൂപയായിരുന്ന ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 1,11,960 രൂപയായി കുറഞ്ഞു. 120 രൂപയുടെ കുറവാണ് ഒറ്റ ദിവസംകൊണ്ട് ഉണ്ടായിട്ടുള്ളത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,995 രൂപയായി താഴ്ന്നു. ഇന്നലെ ഇത് 14,010 രൂപയായിരുന്നു.
സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഇത് വലിയ ആശ്വാസമാകില്ല. പണിക്കൂലിയും നികുതിയും മറ്റ് ചുമടുകളും ഉൾപ്പെടുത്തുമ്പോൾ ഒരു പവൻ സ്വർണം വാങ്ങാൻ ഉപഭോക്താക്കൾ ഏകദേശം 1,29,157 രൂപയോളം നൽകേണ്ടി വരും

ഈ മാസത്തെ സ്വർണവില പരിശോധിക്കുമ്പോൾ തുടർച്ചയായ മാറ്റങ്ങളാണ് പ്രകടമാകുന്നത്. സെപ്റ്റംബർ ഒന്നിന് രേഖപ്പെടുത്തിയ 1,15,080 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. അന്ന് ഒരു ഗ്രാം സ്വർണത്തിന് 14,385 രൂപയായിരുന്നു. എന്നാൽ സെപ്റ്റംബർ രണ്ടിന് വില 1,11,480 രൂപയായി കുറഞ്ഞിരുന്നു. ഇതാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്ക്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും പശ്ചിമേഷ്യൻ ഉൾപ്പെടെയുള്ള ആഗോള സംഘർഷങ്ങളും സ്വർണവിലയെ നിരന്തരം സ്വാധീനിക്കുന്നുണ്ട്. മുൻപ് സംഘർഷങ്ങൾ ശക്തമായ ഘട്ടത്തിൽ സ്വർണവില ലക്ഷത്തി ഇരുപതിനായിരം രൂപയും കടന്ന് കുതിച്ചുയർന്നിരുന്നു. നിലവിൽ വിപണിയിൽ വിലകൂടിയും കുറഞ്ഞും നിൽക്കുന്ന അസ്ഥിരമായ അവസ്ഥയാണ് തുടരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ