Thursday, July 18, 2024
Homeകായികംസൗദി കിങ്‌സ് കപ്പ്‌ കിരീടം അൽ ഹിലാലിന്

സൗദി കിങ്‌സ് കപ്പ്‌ കിരീടം അൽ ഹിലാലിന്

റിയാദ് –സൗദി കിങ്‌സ് കപ്പ്‌ കിരീടം അൽ ഹിലാലിന്. ഫൈനലിൽ റൊണാൾഡോയുടെ അൽ നസറിനെ തോൽപ്പിച്ചു. 5-4ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു അൽ ഹിലാലിന്റെ ജയം.

നിശ്ചിത സമയത്തും അധിക സമയത്തും ഇരുവരും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. അൽ നസറിനെ പിന്നിലാക്കി സൗദി പ്രൊ ലീഗ് കിരീടവും അൽ ഹിലാൽ നേടിയിരുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് അൽ നസറിനായി കിംഗ്‌സ് കപ്പ് ഫൈനലിന്‍റെ രണ്ട് പാദങ്ങളിലും ഗോളുകൾ കണ്ടെത്താനായില്ല. കിരീടം നഷ്ടപ്പെട്ടതോടെ ഏറെ വൈകാരികമായാണ് റൊണാൾഡോ സ്റ്റേഡിയം വിട്ടത്. റൊണാൾഡോ മൈതാനത്ത് കരയുന്നത് ദൃശ്യങ്ങളില്‍ കാണാമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments