Sunday, July 5, 2026
Homeപ്രവാസികൗൺസിലിംഗ് രംഗത്ത് അഭിനന്ദനാർഹമായ നേട്ടവുമായി ജ്യോതി ഫിലിപ്പ്.

കൗൺസിലിംഗ് രംഗത്ത് അഭിനന്ദനാർഹമായ നേട്ടവുമായി ജ്യോതി ഫിലിപ്പ്.

ലൗലി ബാബു തെക്കെത്തല

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്റർ നടത്തുന്ന Diploma in Applied Counselling കോഴ്സിൽ 2024 വർഷത്തെ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ബഹ്‌റൈനിൽ മിനിസ്ട്രി ഓഫ് ഹെൽത്തിൽ ജോലിചെയ്യുന്ന ജ്യോതി ഫിലിപ്പ്.

സമൂഹം മുമ്പില്ലാത്ത വിധമുള്ള പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഒരു കാലഘട്ടത്തിലാണ് നാം ഏവരും ഇപ്പോൾ ജീവിക്കുന്നത്.ഭൗതിക സാഹചര്യങ്ങളിൽ ഏറെ മുന്നേറ്റം നമ്മൾ നേടിയെന്നാലും വർദ്ധിച്ചു വരുന്ന ആത്മ ഹത്യകളും, ലഹരി ഉപയോഗവും, കൊലപാതകങ്ങളും ബലാത്സംഗങ്ങളും , ഡിവോഴ്സ് കേസുകളും എല്ലാം വിരൽ ചൂണ്ടുന്നത് എന്തൊക്കെയോ നേടാനുള്ള ഓട്ട പാച്ചിലിൽ നമുക്ക് കൈമോശം വന്നത് സ്വസ്ഥമായ മനസ്സും മൂല്യങ്ങളും തന്നെയാണ്.

നമ്മുടെ ജീവിതത്തിലെ മൂല്യച്യുതികളാൽ ഉണ്ടാകുന്ന മാനസിക സംഘർഷം പങ്കു വെയ്ക്കാൻ ആരുമില്ലാതാകുമ്പോൾ വിഷമങ്ങൾ കേൾക്കാൻ ആർക്കും സമയം ഇല്ലാതാകുമ്പോൾ മനസ്സ് പലവിധ രോഗങ്ങൾക്ക് അടിമപ്പെടുന്നു . പിന്നീട് മാനസികരോഗികളായി , അല്ലെങ്കിൽ വിഷാദ രോഗികളായി ആത്മ ഹത്യ ചെയ്യുന്നവരോ കൊലപാതകികളോ ലഹരി ഉപയോഗിക്കുന്നവരോ ഒക്കെ ആയി മാറാൻ സാധ്യതയുണ്ട്. ഇവിടെയാണ് കൗൺസിലിംഗിന്റെയും കൗൺസിലറുടെയും പ്രാധാന്യം.

മാനസിക പ്രശ്നങ്ങളെ കേൾക്കാനും പരിഹരിക്കാനും പ്രൊഫഷണൽ സഹായം തേടുകയാണ് കൗൺസിലിംഗ് വഴി ചെയ്യുന്നത്. പ്രശ്നങ്ങൾ നേരിടുന്ന ഒരു വ്യക്തി മാനസിക രോഗി ആവുന്നതിന് മുന്നേ വേണ്ട നിർദ്ദേശങ്ങൾ നൽകി ആ വ്യക്തിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനും മരുന്ന് ആവശ്യമെങ്കിൽ മാനസിക രോഗ വിദഗ്ധനെ consult ചെയ്യാനുള്ള നിർദ്ദേശവും കൗൺസിലർ ചെയ്യുന്നു.

കൗൺസിലിംഗ് ചെയ്യാൻ കൃത്യമായ പ്രൊഫഷണൽ കോഴ്സുകളുണ്ട്. കേരള സംസ്ഥാന ഗവണ്മെന്റ് ആരംഭിച്ചിട്ടുള്ള ഒരു വർഷത്തെ കൗൺസിലിംഗ് കോഴ്സ് ഇതിൽ ഉൾപ്പെടുന്നു. മിഡിൽ ഈസ്റ്റ്‌ ഗൾഫ് രാജ്യങ്ങളിൽ ബഹ്‌റൈനിൽ മാത്രമാണ് ഇപ്പോൾ ഈ കോഴ്സ് നടത്താൻ അനുമതി കിട്ടിയിട്ടുള്ളു. സ്റ്റുഡന്റസ് നേരിട്ട് റെഗുലർ ക്ലാസ്സിൽ പങ്കെടുത്താണ് കോഴ്സ് പൂർത്തിയാക്കുന്നത്. പരീക്ഷ നടക്കുമ്പോൾ നാട്ടിൽ നിന്നും ഏർപ്പെടുത്തിയ നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് പരീക്ഷ എഴുതേണ്ടത്. കേരള ഗവണ്മെന്റ് നേരിട്ട് നടത്തുന്ന ഈ കോഴ്സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയിരിക്കുകയാണ് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ഹെൽത്തിൽ ബി. എസ്‌സി നഴ്സ് ആയി ജോലി ചെയ്യുന്ന ജ്യോതി ഫിലിപ്പ്.

നിലമ്പൂർ വള്ളക്കാലിൽ കുടുംബാംഗമായ വി. എം ഫിലിപ്പിന്റെയും ഏലിയാമ്മ ഫിലിപ്പിന്റെയും ഇളയമകളാണ് ജ്യോതി. സെയിൽസ് & മാനേജ്മെന്റ് എക്സിക്യൂട്ടീവ് ആയ അജു ജോസഫ് ആണ് ജ്യോതിയുടെ ഹസ്ബൻഡ്. നാലു മക്കളുടെ അമ്മ കൂടിയായ ജ്യോതിയുടെ സ്വപ്നങ്ങൾ സഫലമാക്കാൻ ഹസ്‌ബൻഡും മക്കളും പൂർണ്ണ പിന്തുണ നൽകിയിരുന്നു.

കോയമ്പത്തൂർ ചേരൻ കോളേജിൽ നിന്നുമാണ് ജ്യോതി ബി.എസ്സി.നഴ്സിംഗ് പൂർത്തീകരിച്ചത്. പഠിക്കുന്ന കാലം മുതൽ ദൃഢ നിശ്ചയത്തോടെ ഓരോ ലക്ഷ്യവും നേടിയിരുന്ന ജ്യോതി ഏവർക്കും ഒരു. മാതൃകയാണ്. ജ്യോതി ഇനിയും അറിവിന്റെ പടവുകൾ കയറി മുന്നോട്ട് കുതിക്കട്ടെ എന്നും മികച്ച ഒരു കൗൺസിലർ ആയി ഏവർക്കും സാന്ത്വനം ഏകട്ടെ എന്നും ആശംസിക്കുന്നു.

ലൗലി ബാബു തെക്കെത്തല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ
WP2Social Auto Publish Powered By : XYZScripts.com