Tuesday, August 25, 2026
Homeസ്പെഷ്യൽ"ദിവ്യ അനുഭൂതിക്കു വേണ്ടിയുള്ള കാത്തിരിപ്പ്" (ലേഖനം) ✍ സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ.

“ദിവ്യ അനുഭൂതിക്കു വേണ്ടിയുള്ള കാത്തിരിപ്പ്” (ലേഖനം) ✍ സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ.

ജീവിതയാത്രയിൽ വിജയം കൈവരിക്കാൻ ഒന്നാമതായി വേണ്ടത് കൃത്യനിഷ്ഠയാണ്. അതിന്റെ തുടക്കമായി ആദ്യം ശീലിക്കേണ്ടത് കൃത്യസമയത്ത് അതിരാവിലെ ഉറക്കം ഉണരുക എന്നതാണ്. അതോടൊപ്പം വേണ്ടത് പ്രപഞ്ചനാഥനായ ഈശ്വരന്റെ കൂടെ കുറച്ച് സമയം ചേർന്നിരുന്ന് ആ ദിവ്യനുഭൂതി അനുഭവിക്കുക എന്നതാണ്.

അതിനായി ആദ്യം ചെയ്യേണ്ടത് മുഖവും കൈകാലുകളും കഴുകി. എല്ലാ ശല്ലൃങ്ങളേയും ഒഴിവാക്കി എല്ലാദിവസവും ഇരിക്കാൻ സാധിക്കുന്ന ഒരു സ്ഥലം കണ്ടുപിടിക്കുക. ചിന്തകളിൽ നിന്നും മുക്തി നേടി സ്വസ്ഥമായി ഇരിക്കാൻ തയ്യാറെടുക്കുക. അതിനുശേഷം കണ്ണുകൾ അടച്ച് നമുക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാളെ കാത്തിരിക്കുന്നതുപോലെ ഉള്ളിലേക്ക് നോക്കി ഇരിക്കുക അരൂപിയായ ദിവ്യചൈതന്നൃം കടന്നുവരുന്നത് സാക്ഷി ഭാവത്തിൽ ഇരുന്ന് കാണാൻ ശ്രമിക്കുക. നമ്മളിലേക്ക് ഒരു ദൈവീക ചൈതന്യം നിറയുന്നതായി അനുഭവപ്പെടും.
ആ അനുഭൂതി ദിവസം മുഴുവൻ ഒരു ദൈവിക ഊർജ്ജം നമുക്ക് പ്രദാനം ചെയ്യും. കഴിയുമെങ്കിൽ 30 മിനിറ്റ് ധ്യാനിച്ച് ഇരിക്കുക. പ്രത്യേകിച്ച് ഒരു അനുഭവങ്ങളും അപ്പോൾ ഉണ്ടായില്ലെങ്കിൽ പോലും ഈ ധ്യാന സാധന തുടർന്നുകൊണ്ടേയിരിക്കുക.

ചിന്തിക്കാൻ കഴിയുന്ന കൊച്ചു കഥകളിൽ കൂടി ആകാം ഇനിയുള്ള വായന.

ഒരു കുട്ടി 50 രൂപ നോട്ടുമായി ദൈവത്തെ വാങ്ങാൻ പുറപ്പെട്ടു. പീടികകൾ തോറും കയറിയിറങ്ങി 50 രൂപയ്ക്ക് കിട്ടുന്ന ദൈവത്തെ അന്വേഷിച്ച് നടന്നു. പലരും അവനെ കളിയാക്കി പറഞ്ഞുവിട്ടു. നേരം ഇരുട്ടിത്തുടങ്ങി അവസാന ശ്രമം എന്ന നിലയ്ക്ക് അവൻ ഒരു പീടികയിലേക്ക് നിറകണ്ണുകളോടെ കയറിച്ചെന്ന് അവിടെയും അവൻ അന്വേഷിച്ചു 50 രൂപയ്ക്ക് കിട്ടുന്ന ദൈവത്തെ. വയസ്സനായ കട ഉടമ അവനോട് കാര്യമന്വേഷിച്ചു. ഒരാളെങ്കിലും തന്നോട് തന്റെ ആവശ്യം ചോദിച്ചതിന് അവന് സന്തോഷം തോന്നി. അവൻ പറഞ്ഞു അവൻ്റെ അപ്പനും അമ്മയും മരിച്ചുപോയി. ഇപ്പോൾ തന്നെ സംരക്ഷിച്ചു വളർത്തുന്നത് ഒരു ബന്ധുവാണ്. ആ ബന്ധു ഒരു അപകടത്തിൽപ്പെട്ട് ഇപ്പോൾ ചികിത്സയിലാണ്. ചികിത്സിക്കുന്ന ഡോക്ടർ രക്ഷയില്ല എന്ന് പറഞ്ഞ് കയ്യൊഴിഞ്ഞു. ഇനി ദൈവത്തിനു മാത്രമേ രക്ഷിക്കാൻ കഴിയൂ എന്നു പറഞ്ഞു. രക്ഷിക്കാൻ കഴിയുന്ന മരുന്നിനു വേണ്ടിയാണ് ഞാൻ അന്വേഷിക്കുന്നത്. കട ഉടമ ചോദിച്ചു കുട്ടിയുടെ കയ്യിൽ എത്ര പണം ഉണ്ടെന്ന്. 50 രൂപ എന്ന് അവൻ പറഞ്ഞു. 50 രൂപ വാങ്ങിവെച്ച് ഒരു ചെറിയ കുപ്പിയിൽ തേൻ കൊടുത്തിട്ട് ഇതാണ്.മരുന്ന് എന്ന് പറഞ്ഞ് അവന് കൊടുത്തു. മരുന്നും കൊണ്ട് അവൻ ആശുപത്രിയിലേക്ക് ഓടി ഇതാ ദൈവമരുന്ന് എന്ന് പറഞ്ഞ് അവിടെ നഴ്സിന്റെ കയ്യിൽ കൊടുത്തു.അന്നുതന്നെ വിദഗ്ധരായ ഒരു കൂട്ടം ഡോക്ടർമാർ ബന്ധുവിന്റെ ചികിത്സ ഏറ്റെടുത്തു. അതിന്റെ ഫലമായി ബന്ധു രക്ഷപ്പെട്ടു.വലിയൊരു സംഖ്യക്ക് ബില്ലുമായി ആശുപത്രിക്കാർ ബന്ധുവിനെ സമീപിച്ചു. ബില്ലിലെ തുക ബന്ധുവിന് അടച്ചു തീർക്കാൻ കഴിയുമായിരുന്നില്ല. ആശുപത്രികാർ പറഞ്ഞു. ബില്ലിലെ തുക ഒരാൾ വന്ന് അടച്ചു എന്ന് അറിയിച്ചു.

ബന്ധു കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചു. കുട്ടി ദൈവമരുന്ന് അന്വേഷിച്ച് നടന്നതും അവസാനം മരുന്ന് കിട്ടിയതുവരെയുള്ള കാര്യങ്ങൾ ബന്ധുവിനോട് പറഞ്ഞു. കുട്ടിയെയും കൂട്ടി ബന്ധു മരുന്നു തന്ന കടയിലേക്ക് ചെന്നു. ആ നാട്ടിലെ ധനാഢ്യനായ വ്യാപാരി ആയിരുന്നു അവനു മരുന്നു കൊടുത്തത്. അദ്ദേഹമാണ് വിദഗ്ധ ഡോക്ടർമാരെ വരുത്തിയതും ആശുപത്രി ബില്ല് അടച്ചതും. ഈ കുട്ടിക്ക് ഒരു നല്ല ഹൃദയം ഉണ്ട് മറ്റൊരാളെ സഹായിക്കാനുള്ള ഇവൻ്റെ നിഷ്കളങ്കമായ ആഗ്രഹമാണ് എന്നെ ആകർഷിച്ചതെന്ന് ആ കച്ചവടക്കാരൻ പറഞ്ഞു.

ഒരു ധനികന് തോന്നിയാസിയായ ഒരു മകൻ ഉണ്ടായിരുന്നു. പൈസയുടെ വില അറിയാതെ ആർഭാടമായി ജീവിച്ചു വന്നിരുന്നു.ധനികൻ ഒരു ദിവസം മകനെയും കൂട്ടി അങ്ങാടിയിലേക്ക് പോയി. അവിടെ വഴിവക്കത്ത് മൂന്ന് ആളുകൾ ഭിക്ഷ യാചിക്കാൻ ഇരുന്നിരുന്നു. കൈയിൽ കരുതിയ മൂന്ന് പണസഞ്ചികളിൽ നിന്ന് ഓരോ പണസഞ്ചി വീതം ഓരോ ഭിക്ഷക്കാർക്കും മകൻ കൊടുത്തു. അതിനുശേഷം മകനും, ധനികനും തിരിച്ചുപോയി. കുറച്ചു വർഷങ്ങൾക്കു ശേഷം ധനികനും മകനും ഭിക്ഷക്കാരെ തേടി അങ്ങാടിയിലേക്ക് വന്നു. ഭിക്ഷക്കാരിൽ ഒരുവൻ ഭിക്ഷ യാചിച്ച് അവിടെത്തന്നെ ഇരുന്നിരുന്നു. അയാളോട് കാര്യം തിരക്കിയപ്പോൾ അയാൾ പറഞ്ഞു. കിട്ടിയ പണം ഞാൻ ഇഷ്ടം പോലെ ചെലവഴിച്ചു നടന്നു. അത് തീർന്നപ്പോൾ ഞാൻ വീണ്ടും ഇവിടെ വന്ന് ഭിക്ഷ യാചിക്കുന്നു. നിങ്ങളുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേർ എവിടെ. അതിലൊരുആൾ ചൂത് കളിച്ച് നടക്കുന്നു. ഭിക്ഷക്കാരൻ വിരൽ ചൂണ്ടി പറഞ്ഞു ആ കാണുന്ന ഹോട്ടലിൻ്റെ ഉടമസ്ഥനാണ് മറ്റേ ആൾ എന്നു പറഞ്ഞു. ഇതെല്ലാം കേട്ടപ്പോൾ മകൻ്റെ കണ്ണ് നിറഞ്ഞു. മകൻ ധനികനായ പിതാവിൻ്റെ വലംകൈയായി എല്ലാ കാര്യങ്ങിലും കൂടെ നിന്ന് സഹായിച്ചു .

ഒരു രാജാവിന് മൂന്ന് പെൺമക്കളാണ് ഉണ്ടായിരുന്നത്. കുട്ടികളായ അവരെ ഒരു ദിവസം രാജാവ് ഒരു കൗതുകത്തിന് അരികിൽ വിളിച്ച് ചോദിച്ചു. നിങ്ങൾ എന്നെ സ്നേഹിക്കുന്നത് എപ്രകാരമാണ്. മൂത്തവൾ പറഞ്ഞു ഞാൻ തങ്കത്തെ പോലെയാണ് സ്നേഹിക്കുന്നത് എന്ന്. രണ്ടാമത്തെ മകൾ പറഞ്ഞത് അവൾ പവിഴത്തെ പോലെ സ്നേഹിക്കുന്നു എന്നാണ്. മൂന്നാമത്തെ മകൾ പറഞ്ഞത് ഉപ്പിന്റെ പോലെ സ്നേഹിക്കുന്നു എന്നാണ്. ഇത് കേട്ട് രാജാവിന് കോപം അടക്കാൻ കഴിഞ്ഞില്ല നിസ്സാരമായ ഉപ്പിന്റെ വില മാത്രമേ അവൾ തനിക്കു നൽകിയുള്ളൂ എന്നതിൽരാജാവ് കോപിച്ചു, സേവകരെ വിളിപ്പിച്ച് മൂന്നാമത്തെ രാജകുമാരിയെ കൊട്ടാരത്തിന് പുറത്താക്കി. ഇതെല്ലാം കണ്ടുകൊണ്ടിരുന്ന മന്ത്രി പാചകക്കാരനോട് പറഞ്ഞ് അന്നത്തെ ഭക്ഷണത്തിൽ ഒന്നും ഉപ്പ് ചേർത്തില്ല. രാജാവ് ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ ഒന്നിനും ഉപ്പ് രസം ഇല്ലാതെ വന്നപ്പോൾ രാജാവ് പാചകക്കാരനെ വിളിപ്പിച്ചു. ഇടയ്ക്ക് മന്ത്രി ചാടി വീണു. താൻ പറഞ്ഞിട്ടാണ് പാചകക്കാരൻ ഇന്നത്തെ ഭക്ഷണത്തിൽ ഉപ്പ് ചേർക്കാതിരുന്നത് എന്ന് പറഞ്ഞു. തിരുമനസ്സിന് ഇപ്പോൾ ഉപ്പിന്റെ മാഹാത്മ്യം മനസ്സിലായി എന്ന് വിശ്വസിക്കുന്നു. മൂന്നാമത്തെ മകൾ പറഞ്ഞതാണ് ശരി. ഭക്ഷണത്തിൽ ഉപ്പില്ലാതെ കഴിക്കാൻ സാധിക്കാത്തതു പോലെ. തിരുമനസ് ഇല്ലാത്ത ഒരു ജീവിതം രാജകുമാരിക്കില്ല എന്നും അത്രമാത്രം തിരുമനസ്സിനെ രാജകുമാരി സ്നേഹിക്കുന്നു എന്നുമാണ് ഇതിന്റെ അർത്ഥം. ഇത് കേട്ട് രാജാവിന് എളയ മകളോട് പ്രത്യേക വാത്സല്യം തോന്നുകയും രാജകുമാരിയെ വിളിപ്പിച്ച് ചേർത്തു നിർത്തി സന്തോഷം പ്രകടിപ്പിച്ചു.

സി.ഐ. ഇയ്യപ്പൻ, തൃശ്ശൂർ.✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

ആനി . പി. സെബാസ്റ്റ്യൻ, മംഗരയിൽ, കൂടരഞ്ഞി, കോഴിക്കോട് on കനൽജ്വാല പോലൊരു കാൽവരിപ്പൂവ് (കഥ) ✍ റോമി ബെന്നി
മോഹൻദാസ് അക്ഷരക്കൂട്ട് on 🌸 ഓണം ഓർമ്മകൾ 🌸 ✍അജി സുരേന്ദ്രൻ
അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ