ഇടുക്കി അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ വീണ് 2 എൻജിനീയറിങ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം.മുട്ടം എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായ അക്സാ റെജി, ഡോണൽ എന്നിവരാണ് മരിച്ചത്.
ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിനിയായ അക്സാ റെജി (18) പത്തനംതിട്ട സ്വദേശിയാണ്. മൂന്നാം വർഷ വിദ്യാർഥിയായ ഡോണൽ ഷാജി (22) ഇടുക്കി മുരിക്കാശേരി സ്വദേശിയാണ്. കോളജിൽ നിന്ന് 5 കിലോമീറ്റർ അകലെയാണ് അരുവിക്കുത്ത് വെള്ളച്ചാട്ടം. ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്ന് വൈകിട്ട് 7 മണിയോടു കൂടിയായിരുന്നു അപകടം.



